ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചന സംബന്ധിച്ച് സിബിഐ (CBI) അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം. സിബിഐ മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് സീൽ വച്ച കവറിൽ സിബിഐക്ക് നൽകും. പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് കോടതി. പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല. ഒരു കാരണവശാലും റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണോയെന്നത് സംബന്ധിച്ച ഡികെ ജയിൻ റിപ്പോർട്ടാണ് സുപ്രീംകോടതി (Supreme Court) പരി​ഗണിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ഡികെ ജയിൻ സമിതി സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരി​ഗണിച്ചത്. ജസ്റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരി​ഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് നമ്പി നാരായണൻ വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും


തന്നെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ഹർജിയിലാണ് 2018 സെപ്തംബർ 14ന് സുപ്രീംകോടതി മൂന്നം​ഗ സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻ അഡീഷണൽ സെക്രട്ടറി ബികെ പ്രസാദ്, കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിഎസ് സെന്തിൽ എന്നിവരാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ തുടങ്ങിയ ഉദ്യോ​ഗസ്ഥർക്ക് എതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം. ജെയിൻ സമിതിയുടെ റിപ്പോർട്ട് ഉടൻ പരി​ഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞയാഴ്ച സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപ്രാധാന്യമുള്ള കേസാണെന്നും വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.