ഇത് ഒൻപതാം ദിവസമാണ്, 41 തൊഴിലാളികൾ ഉത്തരകാശിയിലെ സിൽക്യാര ടണലിൽ കുടുങ്ങിയിട്ട്. രക്ഷാപ്രവർത്തനത്തിന് പ്ലാൻ എയും ബിയും സിയും ഒക്കെ നോക്കിയിട്ടും ഒന്നും ഫലവത്താകുന്നില്ല. തുരങ്കമുഖത്ത് അടിഞ്ഞുകൂടിയ സിമന്റും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ അത്യാധുനിക ഉപകരണങ്ങളോടെ മാറ്റാമെന്ന പ്ലാൻ എ ദുഷ്കരമാണെന്ന് മനസിലായതോടെ ഉപേക്ഷിച്ചു. അവിശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രില്ലിങ് നടത്തി അപ്പുറം എത്താമെന്ന പ്ലാനും പലവട്ടം തടസപ്പെട്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൈയ്യിലുണ്ടായിരുന്ന ഡ്രില്ലിങ് മെഷീനിന്റെ ബ്ലേഡുകൾ കൂറ്റൻ സിമന്റ് കട്ടകളിൽ തട്ടി പ്രവർത്തനരഹിതമായതോടെ യുഎസ് നിർമിത യന്ത്രം ഡൽഹിയിൽ നിന്ന് അടിയന്തരമായി എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് വലിയ പൈപ്പുകൾ കയറ്റി അതിനകത്ത് കൂടി സ്ട്രെച്ചറുകൾ കടത്തിവിട്ട് തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അഞ്ചാമത്തെ പൈപ്പ് കയറ്റുന്നസമയം ശക്തമായ മർദത്തെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന ഭീതിയിൽ ശ്രമം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. 


ALSO READ: ഡിസംബർ 31 ന് ശേഷം ഈ UPI ഐഡികളില്‍നിന്ന് ഓൺലൈൻ പേയ്‌മെന്‍റ് നടത്താനാകില്ല, കാരണമിതാണ്


തൊഴിലാളികൾ നിൽക്കുന്ന ഭാഗത്തേക്ക് പുറത്തുനിന്ന് സമാന്തരമായി മറ്റൊരു തുരങ്കം നിർമിക്കാമെന്ന പ്ലാൻ സി  റിസ്ക് കണക്കിലെടുത്ത് ഉപേക്ഷിച്ചു. വീണ്ടും പ്ലാൻ ബിയിലേക്ക് തന്നെ തിരിച്ചുപോയി. ഇന്നലെ ഡ്രില്ലിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉണങ്ങിയ പഴങ്ങളും വെള്ളവും വൈറ്റമിൻ ഗുളികളും മറ്റൊരു പൈപ്പ് വഴി തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. ഇത്രയും ദിവസമായിട്ടും വെളിച്ചം കാണാൻ കഴിയാതെ  രക്ഷപെടുമോ എന്ന ആശങ്ക കൂടി തൊഴിലാളികൾ മാനസികമായി തളർന്നേക്കാം. അതിനാൽ തന്നെ വിഷാദരോഗം മറികടക്കാനുള്ള മരുന്നുകളും എത്തിച്ചിട്ടുണ്ട്.  


ടണിലിന് അകത്തേക്ക് റോബോട്ടിനെ കടത്തിവിടാനും ആലോചിക്കുന്നുണ്ട്. തുരങ്കത്തിനുള്ളിൽ എത്രമാത്രം സ്ഥലമുണ്ടെന്നത് എന്നതടക്കം അറിയാനാണിത്. വോക്കിടോക്കി വഴിയാണ് തൊഴിലാളികളുമായി ആശയവിനിമയം നടക്കുന്നത്. ടണലിനുള്ളിൽ വെളിച്ചം കിട്ടുന്നുണ്ടെന്നും തൊഴിലാളികൾക്ക് ചലിക്കാനുള്ള സ്ഥലമുണ്ടെന്നും ഇന്നലെ സ്ഥലം സന്ദർശിച്ചശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കിയിരുന്നു. ഡ്രില്ലിങ് വഴിസ്ഥാപിക്കുന്ന പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർക്കുന്ന വെൽഡിങ് പ്രവർത്തനത്തിനാണ് കൂടുതൽ സമയം എടുക്കുന്നത്. അമ്പതോളം പേരാണ് ഇക്കാര്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നത്. 


ഇനിയും രണ്ടുദിവസംകൂടി സമയം എടുത്തേക്കും തൊഴിലാളികളെ രക്ഷപ്പെടുത്താൻ എന്നാണ് കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത്. അതിപരിസ്ഥിതിലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽഭീഷണി നിലനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. 12-നാണ് തുരങ്കത്തിൻറെ ഒരുഭാഗം ഇടിഞ്ഞ് തൊഴിലാളികൾ ഉള്ളിൽപ്പെട്ടത്. ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.