ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) കോൺസ്റ്റബിൾ (കോംബാറ്റന്റ് മിനിസ്റ്റീരിയൽ) തസ്തികകളിലേക്ക് (ഐടിബിപി കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2022) അപേക്ഷ ക്ഷണിച്ചു. 248 തസ്തികകളാണ് നിലവിലുള്ളത്. ഉദ്യോഗാർത്ഥികൾ recruitment.itbpolice.nic.in  വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജൂലൈ 7 ആണ് അവസാന തീയ്യതി.


COMMERCIAL BREAK
SCROLL TO CONTINUE READING

248 തസ്തികകളിൽ 90 തസ്തികകൾ നിലവിൽ ഐടിബിപിയിൽ പ്രവർത്തിക്കുന്നവർക്കാണ്.  158 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികകളിലേക്ക്  നേരിട്ടാണ് നിയമനം. 158 ഡയറക്ട് റിക്രൂട്ട്‌മെന്റ് പോസ്റ്റുകളിൽ 135 തസ്തികകൾ പുരുഷൻമാർക്കുള്ളതാണ്. 23 തസ്തികകൾ സ്ത്രീകളുടേതാണ്. 


ALSO READ: LPG Latest Update: ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ...!!


ഇതോടൊപ്പം 158 തസ്തികകളിൽ 65 ജനറൽ, 26 തസ്തികകൾ എസ്‌സിക്കും 23 തസ്തികകൾ എസ്ടിക്കും 28 ഒബിസിക്കും 16 ഇഡബ്ല്യുഎസ് വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.


പ്രായപരിധി, യോഗ്യത


അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. ഇതോടൊപ്പം എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഉദ്യോഗാർത്ഥി 12-ാം ക്ലാസ് പാസ്സായിരിക്കണം.  ഇംഗ്ലീഷ് ടൈപ്പിങ്ങിലോ മിനിറ്റിൽ 30 വാക്ക് വേഗതയിൽ ഹിന്ദി ടൈപ്പിങ്ങിലോ പരിജ്ഞാനം ഉണ്ടായിരിക്കണം.


ശമ്പളം,തിരഞ്ഞെടുക്കൽ പ്രക്രിയ


തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളമായി നൽകും. ശാരീക ക്ഷമത പരിശോധന എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.