ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (indo tibetan border police) (ഐടിബിപി) കോൺസ്റ്റബിൾ, വെറ്ററിനറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന്, ഓ​ഗസ്റ്റ് 12 മുതലാണ് അപേക്ഷ തുടങ്ങിയത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 10 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ recruitment.itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം. ആകെ 330 ഒഴിവുകളാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവുകളുടെ വിശദാംശങ്ങളും യോ​ഗ്യതയും


കോൺസ്റ്റബിൾ (കാർപ്പെന്റർ) - പത്താം ക്ലാസ് പാസ്, കാർപ്പെന്റർ ട്രേഡിൽ ഐടിഐ - 71 ഒഴിവുകളാണുള്ളത്.


കോൺസ്റ്റബിൾ (പ്ലംമ്പർ) - പത്താം ക്ലാസ് പാസ്, പ്ലംമ്പർ ട്രേഡിൽ ഐടിഐ - 52 ഒഴിവുകളാണുള്ളത്.


കോൺസ്റ്റബിൾ (മേസൻ, കല്പണിക്കാരൻ) - പത്താം ക്ലാസ് പാസ്, മേസൻ ട്രേഡിൽ ഐടിഐ - 64 ഒഴിവുകളാണുള്ളത്.


കോൺസ്റ്റബിൾ (ഇലക്ട്രീഷ്യൻ) - പത്താം ക്ലാസ് പാസ്, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ - 15 ഒഴിവുകളാണുള്ളത്.


ഹെഡ് കോൺസ്റ്റബിൾ(‍ഡ്രസ്സർ വെറ്ററിനറി) - വെറ്ററിനറിയിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ - 9 ഒഴിവുകളാണുള്ളത്.


കോൺസ്റ്റബിൾ (ആനിമൽ ട്രാൻസ്പോർട്ട്) - പത്താം പാസ് - 115 ഒഴിവുകളാണുള്ളത്


കോൺസ്റ്റബിൾ (കെന്നൽമാൻ) - പത്താം പാസ് - 4 ഒഴിവുകളാണുള്ളത്


Also Read: Abhishek - Aishwarya Divorce Rumour: ആ വീഡിയോ പഴയതോ? അഭിഷേക് ബച്ചന്റെ വൈറലായ വീഡിയോ 8 വർഷം മുൻപുള്ളതോ?


 


പ്രായപരിധി


കോൺസ്റ്റബിൾ (പയനിയർ) തസ്തികകൾക്ക്: 18 മുതൽ 23 വയസ്സ് വരെ


വെറ്ററിനറി സ്റ്റാഫ് പോസ്റ്റുകൾക്ക്: 18 മുതൽ 25 വയസ്സ് വരെ 


ഫിസിക്കൽ എഫിഷ്യന്റ് ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള തെര‍ഞ്ഞെടുപ്പ്. 


എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വേരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വെറ്ററിനറി തസ്തികകളിലേക്കുള്ള തെര‍ഞ്ഞെടുപ്പ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.