ട്വീറ്റില്‍ അക്ഷരത്തെറ്റ്, തരൂരിനെ ട്രോളി കേന്ദ്രമന്ത്രി അത്താവലെ...!!
കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഭാഷാ പദപ്രയോഗങ്ങള്‍ എവിടെയും ചര്‍ച്ചയാവാറുണ്ട്.
New Delhi: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഭാഷാ പദപ്രയോഗങ്ങള്‍ എവിടെയും ചര്‍ച്ചയാവാറുണ്ട്.
ഇംഗ്ലീഷ് ഭാഷ ഇഷ്ടപ്പെടുന്നവര്‍ക്ക് തരൂരിന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ് എന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും, ശശി തരൂരിന് പറ്റുന്ന ചെറിയ തെറ്റുകള്‍ പോലും ചൂണ്ടിക്കാട്ടാന്‍ ചിലര്‍ക്ക് താത്പര്യം ഏറെയാണ്. അത്തരമൊരു സംഭവമാണ് ഉപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരമന്‍റെ ബജറ്റ് പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലെ അക്ഷരത്തെറ്റാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. ശശി തരൂരിനെ ട്രോളി രംഗത്തെത്തിയിരിയ്ക്കുന്നത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയാണ്.
ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ട്വീറ്റില്‍ ബജറ്റ്, റിപ്ലെ എന്നീ വാക്കുകളുടെ സ്‌പെല്ലിംഗ് തെറ്റിപ്പോയിരുന്നു. ഇതാണ് അത്താവലെ ചൂണ്ടിക്കാട്ടിയത്.
"ബജറ്റ് ചര്‍ച്ചയ്ക്ക് രണ്ട് മണിക്കൂര്‍ മറുപടി. മന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയമായ ഭാവവും എല്ലാം പറയുന്നു, സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ഫിന്‍മിന്‍ നിര്‍മല സീതാരാമന്‍റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല!,’ ഇതായിരുന്നു തരൂരിന്‍റെ ട്വീറ്റ്. തരൂര്‍ പങ്കുവച്ച ചിത്രത്തില്‍ അത്താവലെ ഏറെ അമ്പരപ്പോടെയാണ് മന്ത്രിയെ ശ്രവിക്കുന്നത് എന്ന് വ്യക്തമാണ്.
എന്നാല്‍, അതിന് മറുപടിയായി ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി അത്താവാലെ കുറിച്ചത് ഇങ്ങനെ, ‘പ്രിയപ്പെട്ട ശശി തരൂര്‍, അനാവശ്യവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് (bydget) അല്ല ബജറ്റ് (budget). അതുപോലെ rely അല്ല റിപ്ലെ (reply). സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,’ അദ്ദേഹം കുറിച്ചു.
"ഞാൻ തിരുത്തി, രാംദാസ് ജി. അശ്രദ്ധമായ ടൈപ്പിംഗ് മോശം ഇംഗ്ലീഷിനേക്കാൾ വലിയ പാപമാണ്! എന്ന് ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കി.
അതേസമയം, ബജറ്റ് ചര്‍ച്ചയില്‍ 2008 ലെ UPAയെ സര്‍ക്കാരിനെക്കാള്‍ മികച്ച രീതിയിലാണ് തന്‍റെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്തതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് സമ്പദ്‌വ്യവസ്ഥകളേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാനാകുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...