Shashi Tharoor | യുപിക്ക് കേരളമാകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെ; യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ ശശി തരൂർ

ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബം​ഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 04:21 PM IST
  • യുപിക്ക് കേരളവും കശ്മീരും ബം​ഗാളും ആകാൻ ഭാ​ഗ്യം ലഭിക്കട്ടെയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം
  • ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറയുന്നത്
  • യുപിക്ക് ഭാഗ്യമുണ്ടെങ്കിൽ കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
  • യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപം മാത്രമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു
Shashi Tharoor | യുപിക്ക് കേരളമാകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെ; യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ ശശി തരൂർ

ന്യൂഡൽഹി: യുപിക്ക് കേരളം ആകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെയെന്ന് ശശി തരൂർ എംപി. ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബം​ഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

യുപിക്ക് കേരളവും കശ്മീരും ബം​ഗാളും ആകാൻ ഭാ​ഗ്യം ലഭിക്കട്ടെയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറയുന്നത്. യുപിക്ക് ഭാഗ്യമുണ്ടെങ്കിൽ കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപം മാത്രമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. എന്നാൽ യുപി മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തു. യുപി ജനത ഉത്തർപ്രദേശ് കേരളം പോലെ ആകാനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

"യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ മികച്ചതാകും. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകും. ഇതാണ് യുപി ജനത ആഗ്രിക്കുന്നത്" പിണറായി വിജൻ യുപി മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളവും ബംഗാളും കശ്മീർ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. യുപി നിയമസഭ തിരഞ്ഞടെുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് യോ​ഗിയുടെ പ്രസ്താവന.

"ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറയുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏറ്റവും മികച്ച കാര്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സൂക്ഷിക്കുക! നിങ്ങൾക്ക് തെറ്റ് പറ്റിയാൽ ഈ അഞ്ച് വർഷത്തെ സേവനം ഇല്ലാതാകും. അത് ഉത്തർ പ്രദേശിനെ കശ്മീരോ കേരളമോ ബംഗാളോ ആക്കാൻ അധിക സമയം വേണ്ട. നിങ്ങളുടെ വോട്ട് എന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള ആശംസയാണ്. നിങ്ങളുടെ വോട്ട് ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള ഉറപ്പും കൂടിയാണ്" എന്ന് യോ​ഗി ആദിത്യനാഥ് വീഡിയോയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News