തീവ്ര വാദികളെ തുരത്താന്‍ പട്ടാളത്തെ ഇറക്കുക മാത്രമല്ല,മോദി ജമ്മു കശ്മീരിനും ലഡാക്കിനുമായി മറ്റ് ചിലതും കൂടി ചെയ്തു!
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ജമ്മു കശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും
ന്യൂഡല്‍ഹി:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ജമ്മു കശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും
ചെയ്തതിന് പിന്നാലെ തീവ്ര വാദത്തിനെതിരെ ശക്തമായ നടപടിയാണ് കശ്മീര്‍ താഴ്വരയില്‍ നടക്കുന്നത്.
ലഡാക്കിലാകട്ടെ ചൈനയുടെ ഭാഗത്ത് നിന്നുള്ള അനധികൃത കയ്യേറ്റങ്ങളെയും ഇന്ത്യ ശക്തമായി തന്നെയാണ് നേരിടുന്നത്.
ജമ്മു കശ്മീരിലും ലഡാക്കിലും സൈന്യം എന്തിനും തയ്യാറായി തന്നെയാണ് നിലകൊള്ളുന്നത്.
അതേസമയം സൈന്യം മാത്രമല്ല,കശ്മീരിനും ലഡാക്കിനുമായി നിരവധി പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.
ജമ്മു കശ്മീരിലും ലഡാക്കിലുമായി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1954 റോഡുകളും 86 പാലങ്ങളുമാണ്.
ജൂലായ് വരെയുള്ള കണക്കുകളാണിത്,പ്രധാന്‍മന്ത്രി ഗ്രാം സഡക്ക് യോജനയിലൂടെയാണ് ഈ റോഡുകള്‍ പണികഴിപ്പിച്ചത്.
ജമ്മു കശ്മീരില്‍ ആകെ അനുവദിച്ചത് 3261 റോഡുകളും 243 പാലങ്ങളുമാണ്,ഇതില്‍ 1858 റോഡുകളുടെയും 84
പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.
ലഡാക്കില്‍ അനുവദിച്ച 142 റോഡുകളില്‍ 96 എണ്ണത്തിന്റെയും മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി.
കശ്മീരില്‍ റോഡ് ബന്ധം ഇല്ലാതിരുന്ന 2149 പ്രദേശങ്ങളില്‍ 1858 എണ്ണത്തിലും റോഡുകള്‍ എത്തി.ലഡാക്കില്‍ റോഡ് സൗകര്യം ഇല്ലാതിരുന്ന
65 പ്രദേശങ്ങളില്‍ 64 ലും റോഡുകള്‍ എത്തി.
Also Read:ജമ്മു കശ്മീര്‍;തീവ്ര വാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് നല്‍കുന്ന മാതൃക!
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷം ഒരു വര്‍ഷത്തിനിടെ 181റോഡുകളുടെയും 11 പാലങ്ങളുടെയും നിര്‍മ്മാണം
പൂര്‍ത്തിയാക്കി, മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
റോഡുകള്‍,സ്കൂളുകള്‍,ആശുപത്രികള്‍,കോളേജുകള്‍ അങ്ങനെ അടിസ്ഥാന സൗകര്യം ഒരുക്കികൊണ്ട് ജമ്മു കശ്മീരിലും ലഡാക്കിലും
വികസനം എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്,ഇതിനായി വ്യക്തമായ വികസന പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.