രാജ്യം 74 ാംസ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സമാധാനത്തിന്‍റെ പാതയിലേക്ക് ജമ്മു കശ്മീര്‍ നീങ്ങുകയാണ്,
ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍ ജമ്മു കാശ്മീരിന് നല്‍കിയത് പുത്തനുണര്‍വ്വാണ്.
കശ്മീരില്‍ കൈവരിക്കാൻ സാധിച്ച സുപ്രധാന നേട്ടം അവിടുത്തെ സുരക്ഷാ സാഹചര്യങ്ങളിലെ പുരോഗതിയാണ്.
കശ്മീര്‍ താഴ്വര ഭൂമിയിലെ സ്വര്‍ഗം എന്നതില്‍ നിന്ന് തീവ്ര വാദത്തിന്റെ കേന്ദ്രമായി മാറിയ നാളുകളില്‍ നിന്നുള്ള
തിരിച്ച് വരവാണ് ഇപ്പോള്‍ താഴ്വരയില്‍ കാണുന്നത്,പടിപടിയായുള്ള മാറ്റത്തിലൂടെ കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗം എന്ന
വിളിപ്പേര് തിരികെ പിടിക്കുകയാണ്,കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഓരോ നടപടിയും
കശ്മീരിന്റെ വീണ്ടെടുപ്പിന് വേണ്ടിയായിരുന്നു.
ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ സന്ധിയില്ലാത്ത പോരാട്ടത്തിന് തന്നെയാണ് കശ്മീര്‍ താഴ്വര സാക്ഷ്യം വഹിച്ചത്.
2019 ആഗസ്റ്റ് 5 നു പ്രത്യേക അവകാശം എടുത്തു കളഞ്ഞതിനു ശേഷം താഴ്വരയിൽ അക്രമങ്ങൾ ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ 11 മാസങ്ങളിൽ ഭീകര സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം വൻ വിജയമാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഒരു റിപ്പോർട്ടനുസരിച്ച്
370-ാം വകുപ്പ് നീക്കിയതിനു ശേഷം ഭീകരപ്രവർത്തനങ്ങൾ 36% ശതമാനമാണ് കുറഞ്ഞതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലായ് 15 വരെയുള്ള കാലയളവില്‍ 188 അക്രമസംഭവങ്ങളാണ് കശ്മീരില്‍ ഉണ്ടായതെങ്കിൽ ഈ വർഷം അതേ കാലയളവിലത് 120 ആയി കുറഞ്ഞു.
ശ്രദ്ധേയമായ മറ്റൊരു കാര്യം, 2019 ൽ 126 ഭീകരര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് ഈ വർഷം ജൂലായ് ആകുമ്പോള്‍ അത് 136 ആയി ഉയർന്നു.
ഗ്രനേഡ് ഉപയോഗിച്ചുള്ള 51 ആക്രമണങ്ങൾ കഴിഞ്ഞ വർഷം അരങ്ങേറിയെങ്കിൽ ഈ വർഷം 21 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ വർഷം 23 സിവിലിയൻമാർക്കും 76 സുരക്ഷാ ഭടൻമാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.
എന്നാല്‍ പുതിയ സാഹചര്യത്തിൽ അത് യഥാക്രമം 22 ഉം 36ഉമാണ്.
ജമ്മു കശ്മീരില്‍ കൊല്ലപെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച് 50 ശതമാനം കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Also Read:ജമ്മു കശ്മീരില്‍ കേന്ദ്ര നടപടികള്‍ ഫലം കാണുന്നു;സുരക്ഷാ സൈനികര്‍ കൊല്ലപെടുന്നതില്‍ 50 ശതമാനം കുറവ്!
IED ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ആറെണ്ണമാണ് കഴിഞ്ഞ വർഷമുണ്ടായതെങ്കിൽ ഈ വർഷം അത് ഒരെണ്ണം മാത്രമാണ്. കൊല്ലപ്പെട്ട
ഭീകരരില്‍ 110 പേർ തദ്ദേശീയരും ബാക്കി പാക്കിസ്ഥാനിൽ നിന്നുള്ള വരുമാണ്. ഇവരിൽ 50 ലേറെ പേർ ഹിസ്ബുൾ മുജാഹിദീനും,
20 പേർ ലഷ്ക്കർ, ജയ്ഷെ മുഹമ്മദ് ഭീകരസംഘടനകളില്‍ പെട്ടവരുമാണ്. 14 പേർ ISJK എന്ന സംഘടനയില്‍ പെടും.
ഈ ഒരു വർഷം കൊല്ലപ്പെട്ടവരിൽ ഹിസ്ബുൾ മുജാഹിദീൻ കമാണ്ടർ റിയാസ് നായ്ക്കു, ലഷ്ക്കർ കമാണ്ടർ ഹൈദർ, ജയ്ഷെ കമാണ്ടർ ക്വാറി യാസിർ,
ബുർഹാൻ കോക എന്നീ കൊടുംഭീകരൻമാരുണ്ട്. കൂടാതെ 22 ഭീകരരും അവരുടെ സഹായികളായ 300 പേരും അറസ്റ്റിലായിട്ടുണ്ട്.
ഈ വർഷം മാത്രം ഭീകരരുടെ 22 ഒളിത്താവളങ്ങൾ കണ്ടെത്തുകയും AK 47 ഉൾപ്പടെയുള്ള 190 മാരകായുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനെല്ലാം പുറമെ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണത്തിൽ 40% കുറവ് വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഭീകരവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഹുറിയത്ത് കോൺഫറൻസിന്റെ നേതാവ് സയ്ദ് അലി ഷാ ഗീലാനി ആ സംഘടനയോട് വിട പറഞ്ഞതും
ശ്രദ്ധേയമായ നീക്കമാണ്.ഇപ്പോള്‍ ഭീകരര്‍ ബിജെപി നേതാക്കളെ ലക്ഷ്യം വെയ്ക്കുകയാണ്.ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഭീകര വാദികള്‍
എത്രമാത്രം ഭയപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ നടപടി,എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നിലേക്ക് ഒരു മാതൃക കാട്ടുകയാണ്
പതിറ്റാണ്ടുകളായി ഭീകരവാദം വേട്ടയാടിയ കശ്മീര്‍ താഴ്വരെയെ തിരികെ പിടിക്കുന്നു,രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും
ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവാദത്തിനെതിരെ പോരാടുന്നത്,വിട്ട് വീഴ്ച്ചയില്ലാത്ത നിലപാടുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളില്‍
നിര്‍ണ്ണായക സ്ഥാനമുണ്ട്.