സുഷമ സ്വരാജ് ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രി: ഇവാന്‍ക ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. വനിതാ സംരഭകത്വത്തേക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ എത്തിയതായിരുന്നു സുഷമ സ്വരാജ്.
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. വനിതാ സംരഭകത്വത്തേക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ എത്തിയതായിരുന്നു സുഷമ സ്വരാജ്.
കൂടിക്കാഴ്ചയ്ക്കു ശേഷം സുഷമ സ്വരാജിനെ ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയെന്ന് ഇവാന്‍ക ട്രംപ് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. സുഷമയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഇവാന്‍ക തന്റെ ട്വിറ്ററില്‍ കുറിച്ചു.
നവംബറില്‍ ഹൈദരാബാദില്‍ വച്ചു നടക്കുന്ന ആഗോള സംരഭക ഉച്ചകോടിയും ചര്‍ച്ചാ വിഷയമായെന്നും ഇവാന്‍ക പറഞ്ഞു.
ഉച്ചകോടിക്കുള്ള അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് ഇവാന്കയാണെന്നാണ് പുറത്തുവന്ന വിവരം.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പര്യടനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. ഇക്കാലയളവിൽ സുഷമ ഇരുപതോളം ഉഭയകക്ഷി ചർച്ച നടത്തും.
;