ന്യൂഡൽഹി: SpiceJet Aircraft: പറന്നുയർന്നതിന് പിന്നാലെ അടിയന്തിരമായി തിരിച്ചിറക്കി സ്‌പൈസ് ജെറ്റ് വിമാനം. വിമാനത്തിലെ ക്യാബിനകത്ത് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



വിമാനം ഡൽഹിയിൽ നിന്നും ജബൽപൂരിലേക്ക് പോകുകയായിരുന്നു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്തെ പുക ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 


Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 


ഡൽഹിയിൽ നിന്ന് രാവിലെ 6:15 ന് ജബൽപൂരിലേക്ക് പുറപ്പെട്ട SG-2862 വിമാനം 7:00 am ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷം യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. 15 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടാമത്തെ അടിയന്തിര ലാൻഡിങ്ങാണ് ഇതെന്നത് ശ്രദ്ധിക്കേണ്ടതാണ്. 


ജൂൺ 19ന് 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറഞ്ഞ വിമാനം ഇടത് എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് പട്‌നയിൽ അടിയന്തിരമായി തിരിച്ചിറക്കിയിരുന്നു.  സാങ്കേതിക തകരായിരുന്നു കാരണം എന്നായിരുന്നു റിപ്പോർട്ട്. 


ഉദയ്പൂർ കൊലപാതകം; പ്രതികൾ എൻഐഎ കസ്റ്റഡിയിൽ


സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ എൻഐഎ കസ്റ്റഡിയിൽ. പ്രതികളായ റിയാസ് അക്തറിയെയും ഘൗസ് മുഹമ്മദിനെയും എൻഐഎ കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് .


കൊലപാതകത്തിന്റെ സൂത്രധാരൻ പാകിസ്ഥാൻ സ്വദേശിയാണെന്നും എൻഐഎ കണ്ടെത്തി.പാകിസ്ഥാനിലെ സൽമാൻ ഭായ് എന്നറിയപ്പെടുന്നയാളാണ് കൊലപാതകത്തിന്റെ സൂത്രധാരൻ.കൊലപാതകം സൂക്ഷ്മമായി ആസൂത്രണം ചെയ്തതും പ്രതികളെ പ്രേരിപ്പിച്ചതും ഇയാൾ  ആണെന്നാണ് കണ്ടെത്തൽ.പ്രതികളെ അജ്മീറിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന്  ജയ്പൂരിലേക്ക് കൊണ്ടുപോകും.


ജൂൺ 10 മുതൽ കൊലപാതകം നടത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. പ്രാദേശികമായ സഹായങ്ങളും ഇതിനായി പ്രതികൾക്ക് ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പത്തിലധികം പേർക്ക് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നിലവിൽ കേസ് ജയ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.