7th Pay Commission: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ദീപാവലിക്ക് മുൻപ് ശമ്പളം വർധിച്ചു
Rajasthan Govt: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിന് മുൻപും ശേഷവും മറ്റ് പല സർക്കാരുകളും ജീവനക്കാർക്ക് ദീപാവലിക്ക് മുൻപ് സന്തോഷ വാർത്തകൾ നൽകുകയാണ്.
DA Hike Update: കേന്ദ്രസർക്കാർ അടുത്തിടെ 49 ലക്ഷം ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാർ തങ്ങളുടെ ജീവനക്കാർക്കും സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. അശോക് ഗെലോട്ട് സർക്കാർ ഡിഎ 4 ശതമാനം വർധിപ്പിച്ചു കൊണ്ടാണ് ജീവനക്കാർക്ക് ഉത്സവ സമ്മാനം നൽകിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള 42 ശതമാനം ഡിഎ 46 ശതമാനമായി ഉയർന്നിരിക്കുകയാണ്. രാജസ്ഥാനിലെ സർക്കാർ ജീവനക്കാർക്കായി ക്ഷാമബത്ത 4% വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചു എന്നതാണ് സന്തോഷ വാർത്ത.
Also Read: 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ വർധിപ്പിച്ചു
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ തീരുമാനം സംസ്ഥാനത്തെ 8 ലക്ഷത്തിലധികം ജീവനക്കാർക്കും 4 ലക്ഷം പെൻഷൻകാർക്കും പ്രയോജനമുണ്ടാകും. ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 10000 രൂപയും ക്ഷാമബത്ത 4200 രൂപയുമാണ് ലഭിക്കുന്നതെങ്കിൽ ഇനി അത് 4600 രൂപയായി ഉയരും. നവംബർ 25 നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാതെ സർക്കാർ ഡിഎ പ്രഖ്യാപിച്ചാൽ അത് ചട്ടലംഘനമാകും.
Also Read: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം
സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർധിപ്പിച്ച ഡിഎയുടെ ആനുകൂല്യം ജൂലൈ ഒന്നു മുതലുള്ളത് ജീവനക്കാർക്ക് നൽകും. നേരത്തെ യുപിയിലെ കേന്ദ്ര, യോഗി സർക്കാരുകൾ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. യോഗി സർക്കാർ ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 65 ലക്ഷത്തിലധികം പെൻഷൻകാർക്ക് കേന്ദ്രത്തിന്റെ ഡിഎ വർധനവിന്റെ ആനുകൂല്യം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.