7th Pay Commission DA Hike: ഉത്സവ സീസണിൽ 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരും 69 ലക്ഷം പെൻഷൻകാരും ഡിഎ (DA Hike), ഡിആർ വർദ്ധനവിനായി കാത്തിരിക്കുകയാണ്. ദസറയോട് അനുബന്ധിച്ചുള്ള മന്ത്രിസഭാ യോഗത്തിൽ ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതും. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് മുമ്പ് ചില സംസ്ഥാനങ്ങളിൽ ജീവനക്കാരുടെ ഡിഎയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.  അതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ 1700 ആവിൻ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും


34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർധിച്ചു


സംസ്ഥാനത്തെ 1700 ആവിൻ ജീവനക്കാർക്ക് ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചതായി ക്ഷീര വികസന മന്ത്രി മനോ തങ്കരാജ് അറിയിച്ചിട്ടുണ്ട്. ഇതോടെ ഡിഎ നിലവിലുള്ള 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഉയർന്നിട്ട്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനാണ് ആവിൻ (Aavin). ഇത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഉത്തരേന്ത്യയിൽ അമൂലിനുള്ള  ആധിപത്യം ഇതിന് ദക്ഷിണേന്ത്യയിലുണ്ട്. ഇവരുടെ പാലുൽപ്പന്നങ്ങൾ ഇവിടെ വളരെയധികം ആളുകൾ ഇഷ്ടപെടുന്നുണ്ട്. 


Also Read: Jupiter Retrograde 2023: ഈ രാശിക്കാർ ഡിസംബർ 31 വരെ അടിച്ചു പൊളിക്കും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


1700 ആവിൻ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും


ഡിഎ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം 1700 ആവിൻ ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് മനോ തങ്കരാജ് പറഞ്ഞു. നേരത്തെ, തമിഴ്‌നാട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനിലും (Tamil Nadu Cooperative Milk Producers Federation) ആറ് ജില്ലാ യൂണിയനുകളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 38% നിരക്കിൽ ഡിഎ ലഭിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 34 ശതമാനം അലവൻസ് അനുവദിച്ചിട്ടുണ്ട്.


Also Read: 


വാർഷിക ചെലവിൽ 3.18 കോടി രൂപയുടെ വർധന


ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് എല്ലാ ആവിൻ ജീവനക്കാരുടെയും ഡിഎ നിരക്ക് 38 ശതമാനമാക്കിയത്. ഈ നടപടിക്ക് ശേഷം സർക്കാരിന്റെ വാർഷിക ചെലവിൽ 3.18 കോടി രൂപയുടെ വർധനവ് വരുമെന്നാണ് പ്രതീക്ഷ.  കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർദ്ധന ഉടൻ തന്നെ പ്രഖ്യാപിക്കും. സർക്കാർ ഡിഎ നിലവിലെ 42 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും നാല് ശതമാനം ഡിഎ വർധിപ്പിക്കണമെന്നാണ് ജീവനക്കാർ ആവശ്യപെട്ടിരിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.