ജമ്മു-കാശ്മീര്‍ വില്‍പ്പനയ്ക്ക്...!
കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതികരണവുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
Sri Nagar: കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതികരണവുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
അങ്ങനെ ജമ്മുകാശ്മീരും വില്‍പ്പനയ്ക്ക് എന്നാണ് പുതിയ ഉത്തരവിനോട് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.
ജമ്മു കശ്മീരിലെ ഭൂ ഉടമസ്ഥ നിയമത്തിൽ കൊണ്ടുവന്ന മാറ്റം അംഗീകരിക്കാൻ കഴിയില്ല. ഭേദഗതി കാർഷികേതര ഭൂമി വാങ്ങുമ്പോൾ താമസാവകാശ രേഖ നൽകുന്നത് ഇല്ലാതാക്കുകയും, കൃഷി ഭൂമിയുടെ കൈമാറ്റം എളുപ്പമാക്കുകയും ചെയ്യും. ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പന ചരക്കായി മാറിയിരിക്കുന്നു. പാവപ്പെട്ട ചെറിയ ഭൂവുടമകൾ ദുരിതത്തിലാകുമെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
അതേസമയം, പുതിയ നിയമം ഒരു കാരണവശാലും കാര്‍ഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. കര്‍ഷകര്‍ക്കായി കാര്‍ഷിക ഭൂമി മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യം ശക്തമായും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയും പറയാന്‍ കഴിയും. പുറത്തു നിന്നുള്ള ആരും ആ ഭൂമിയിലേക്ക് വരില്ല. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെ ഇവിടെയും വ്യവസായങ്ങള്‍ വളരണം. ജമ്മു കശ്മീരും വികസിക്കണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണ൦, അദ്ദേഹം പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 (Article 370) നിലനിനിന്നിരുന്ന കാലത്ത് ജമ്മു കശ്മീരിൽ സ്ഥിരതാമസക്കാരായവർക്ക് മാത്രമേ ഭൂമി വാങ്ങാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ നിയമത്തിനാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മു കശ്മീരിനെ ഇന്ത്യൻ ഭരണ ഘടനയ്ക്ക് കീഴിൽ കൊണ്ടുവന്ന മോദി സർക്കാർ പുതിയ നിയമത്തിലൂടെ ഈ നീക്കത്തിന് ബലം നൽകിയിരിക്കുകയാണ്. ജമ്മു കശ്മീരിനെ സ്വന്തം സ്വത്തായി അനുഭവിച്ച് പോന്ന രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസിനും, പിഡിപിക്കും കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യക്കാര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാനനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്‍റ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അഡാപ്റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍, 2020 എന്നായിരിക്കും അറിയപ്പെടുക. ജമ്മു കശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അനുവാദം ലഭിക്കും.
ഇതിനായി അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയൂ.
കശ്മീരില്‍ ഭൂമി വാങ്ങണമെങ്കില്‍ അവിടുത്തെ സ്ഥിരം നിവാസിയായിരിക്കണം എന്ന വകുപ്പാണ് ഒഴിവാക്കിയത്. 26 സംസ്ഥാന നിയമങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.
Also read: ഇന്ത്യയിലെ ഏതൊരു പൗരനും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം, ചരിത്രം തിരുത്തിയെഴുതി മോദി സര്‍ക്കാര്‍
പുതിയ നിയമം നിലവില്‍ വന്നതോടെ ലഡാക്കിലും കശ്മീരിലും ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങാം... ഭീകരരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനത്തെ ആഹ്ളാദത്തോടെ വരവേറ്റിരിയ്ക്കുകയാണ് കശ്മീരികള്‍..