ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 24 മണിക്കൂര്‍ വൈദ്യുതി, ചരിത്രമെഴുതി കേന്ദ്ര സര്‍ക്കാര്‍!
അതിര്‍ത്തി വികസനത്തിന്റെ ഭാഗമായി കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം ആരംഭിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായി കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വൈദ്യുതിയെത്തി. കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മേഖലകളിലാണ് 24 മണിക്കൂര്‍ വൈദ്യുതി എത്തിച്ചിരിക്കുന്നത്.
Global Times Survey: മോദിക്ക് ചൈനയിലും ആരാധകർ..!
അതിര്‍ത്തി വികസനത്തിന്റെ ഭാഗമായി കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം ആരംഭിച്ചത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് ആദ്യഘട്ടമെന്ന നിലയില്‍ കെരാനില്‍ വൈദ്യുതി എത്തിയത്. രണ്ടാം ഘട്ടത്തില്‍ മാച്ചില്‍ വൈദ്യുതിയെത്തിയത് ബുധനാഴ്ചയാണ്.
viral video: മയിലിന് ഭക്ഷണം നൽകുന്ന നരേന്ദ്ര മോദി.. !
കൂടുതല്‍ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ അതിര്‍ത്തി മേഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാകുമെന്നും ഊര്‍ജ്ജവകുപ്പ്-കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കനാല്‍ പറഞ്ഞു. മാചിയിലെ 20 ഗ്രാമങ്ങളില്‍ വൈകിട്ട് മൂന്നു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി നല്‍കിയിരിക്കുന്നത്.
പുരസ്കാരത്തില്‍ നിന്ന് തഴഞ്ഞു; അര്‍ജ്ജുന കിട്ടാന്‍ ഇനി ഏത് മെഡലാണ് കൊണ്ടുവരേണ്ടതെന്ന് സാക്ഷി!!
ജനറേറ്റര്‍ ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കുന്നത്. ഇനി വൈദ്യുതി ഗ്രിഡുകളില്‍ നിന്ന് 24 മണിക്കൂര്‍ വൈദ്യുതിയെത്തിക്കും. ഈ പ്രദേശങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കുപ്വാര ജില്ലയില്‍ ആസ്ഥാനത്ത് നിന്നും 65 കിലോമീറ്റര്‍ അകലെയാണ് മാച്ചില്‍. വര്‍ഷത്തില്‍ ആറുമാസം മറ്റിടങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ഇവിടം.
തിരുവനന്തപുരം വിമാനത്താവളം;പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്!
നിയന്ത്രണ രേഖയ്ക്ക് സമീപമായതിനാല്‍ ഭീകരുടെ നുഴഞ്ഞുകയറ്റം രേഖപ്പെടുത്താറുള്ള സ്ഥലമാണ് ഇത്. കൂടാതെ, ഇവിടെ പാക് ഷെല്ലിംഗും ഉണ്ടാകാറുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ഗ്രാമങ്ങള്‍ ബന്ധിപ്പിക്കാനും വൈദ്യുതി എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏല്‍പ്പിച്ചിരിക്കുന്നത് ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെയാണ് . ജമ്മു കശ്മീരിലെ വൈദ്യുതി വിതരണത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജായി 4000 കോടി അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.