Global Times Survey: മോദിക്ക് ചൈനയിലും ആരാധകർ..!

 ഇന്ത്യ-ചൈന സംഘർഷം നടന്നിട്ട് മൂന്നുമാസം കഴിയുന്ന ഈ സമയത്ത് ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം ചൈനയിലെ ജനങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.     

Last Updated : Aug 27, 2020, 05:46 PM IST
    • സർവ്വേ നടത്തിയപ്പോൾ 50 ശതമാനംചൈനീസ് പൗരന്മാർ സ്വന്തം സർക്കാരിനെ അനുകൂലിച്ചപ്പോൾ ബാക്കിയുള്ള 50 ശതമാനം ജനങ്ങളുടേയും പിന്തുണ ലഭിച്ചിരിക്കുന്നത് മറ്റാർക്കുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്.
    • ഇന്ത്യ-ചൈന സംഘർഷം നടന്നിട്ട് മൂന്നുമാസം കഴിയുന്ന ഈ സമയത്ത് ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം ചൈനയിലെ ജനങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.
Global Times Survey: മോദിക്ക് ചൈനയിലും ആരാധകർ..!

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദിവസങ്ങൾ കഴിയുന്തോറും ജനപ്രീതി ഏറിവരികയാണ് എന്ന കാര്യത്തിൽ സംശയമില്ല.  ഇപ്പോൾ ചൈനയിൽ വരെ പ്രധാനമന്ത്രിയ്ക്ക് ആരാധകർ ഉണ്ട്.  കേൾക്കുമ്പോൾ ശത്രുരാജ്യമായ ചൈനയിൽ നിന്നോ ആരാധകർ എന്ന് സംശയം ഉണ്ടാകുമെങ്കിലും ശരിക്കും സത്യമാണ് കേട്ടോ.   

ഇന്ത്യ-ചൈന സംഘർഷം നടന്നിട്ട് മൂന്നുമാസം കഴിയുന്ന ഈ സമയത്ത് ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് (Global Times Survey) ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം ചൈനയിലെ ജനങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.  സർവ്വേ നടത്തിയതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നത് ഒട്ടുമിക്ക ചൈനക്കാർക്കും സ്വന്തം നേതാക്കളേക്കാളും പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സർക്കാരിനെയുമാണെന്നാണ്. 

Also read: ഐസ്ക്രീമിന് 10 രൂപ അധികം ഈടാക്കി; റെസ്റ്റോറന്റിന് പിഴ 2 ലക്ഷം രൂപ..!

സർവ്വേ നടത്തിയപ്പോൾ 50 ശതമാനംചൈനീസ് പൗരന്മാർ സ്വന്തം സർക്കാരിനെ അനുകൂലിച്ചപ്പോൾ ബാക്കിയുള്ള 50 ശതമാനം ജനങ്ങളുടേയും പിന്തുണ ലഭിച്ചിരിക്കുന്നത് മറ്റാർക്കുമല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്.  കൂടാതെ 70 ശതമാനം പേരുടെ ചിന്ത ഇന്ത്യയിൽ ചൈന വിരുദ്ധ വികാരം  വളരെ ശക്തമാണെന്നാണ് എന്നാൽ 30 ശതമാനം പേർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വൈകാതെതന്നെ മെച്ചപ്പെട്ടേക്കുമെന്നും പ്രതീക്ഷിക്കുന്നു.    എന്നാൽ ഒരു 9 ശതമാനം പേർ പറയുന്നത് നല്ല രീതിയിൽ ബന്ധം മെച്ചപ്പെട്ടാലും അധിക നാൾ അത് തുടരില്ലയെന്നാണ്.   

Also read: മറയില്ലാത്ത സൗന്ദര്യ പ്രദർശനവുമായി Mandana Karimi..! 

ഇതിനിടയിൽ ഇന്ത്യയിൽ ശക്തമായ ചൈന വിരുദ്ധ വികാരം ഉയർന്നപ്പോൾ ചൈനയിലെ ടെക് ഭീമനായ Huawei ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നന്നതിനായി ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും വലിയ രീതിയിൽ പരസ്യം നൽകിയിരുന്നു.  പരസ്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം  ദൃഢമാണെന്നും കുറിച്ചിരുന്നു.     

ഗാലവാനിൽ ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് ശേഷം ചൈനീസ് കമ്പനികളെയെല്ലാം ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു.  മാത്രമല്ല നിരവധി ചൈനീസ് കമ്പനികളുമായുള്ള ബന്ധം ഇന്ത്യ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.    

Trending News