കശ്മീര്‍: ജമ്മു കശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച  ഭീകരരെയാണ് സൈന്യം വധിച്ചത്. ഉറി കമാൽക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. കനത്ത ജാ​ഗ്രതയിലാണ് സൈന്യം. നേരത്തെ ബന്ദിപ്പോരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Pak Terrorist: ലക്ഷ്യമിട്ടത് ഇന്ത്യൻ സൈന്യത്തെ, പാക് കേണല്‍ നൽകിയത് 30,000 രൂപ! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരൻ!


ന്യൂഡൽഹി: Pak Terrorist: ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ചാവേറുകള അയച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഭീകരൻ.  അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണൽ യൂനസ് ആണെന്നും അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ.  ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും അറസ്റ്റിലായ തബ്രാക്ക് ഹുസൈൻ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 


നുഴഞ്ഞുക്കയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാളെ സൈന്യം പിടികൂടിയത്. വെടിയേറ്റ തബ്രാക്ക് ഹുസൈൻ ഇപ്പോൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി സൈന്യം പരാജയപ്പെടുത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 2 ഭീകരർ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടിരുന്നു. നൗഷേരയിലെ സെഹർ മക്രി മേഖലയിൽ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരാണ് നിയന്ത്രണരേഖയിലൂടെ ഒരാള്‍ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തിയത്. ശേഷം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. 


Also Read: Indian Army Jobs | സയൻസ് പഠിച്ചവർക്ക് സേനയിൽ അവസരം, കുറഞ്ഞ പ്രായം 17 വയസ്സ്


ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം വെടിവച്ചിടുകയായിരുന്നു. ഇയാളെ നേരത്തെ അതായത് 2016 ൽ  അതിർത്തി ലംഘിച്ചതിന് പിടികൂടിയെങ്കിലും മാനുഷിക പരിഗണന വച്ച് 2017 ൽ വിട്ടയച്ചിരുന്നതായും സൈന്യം വ്യക്തമാക്കി.  ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലിൽ തനിക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ പറഞ്ഞു. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇന്‍റലിജന്‍സ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയെന്നാണ് റിപ്പോര്‍ട്ട്. 


ആഗസ്റ്റ് 21 ന് പുലർച്ചെയായിരുന്നു തബാറക്കിനെ സൈന്യം പിടികൂടിയത്. നൗഷേര മേഖലയിലെ നിയന്ത്രണ രേഖയ്ക്കടുത്ത് ഭീകരുടെ സാന്നിധ്യം സൈന്യം കണ്ടെത്തുകയായിരുന്നു. ഇതിൽ ഒരാൾ ഇന്ത്യൻ പോസ്റ്റിന്റെ അടുത്തെത്തി അതിർത്തിയിലെ വേലി മുട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സൈനികരെ കണ്ടപ്പോൾ രക്ഷപെടാൻ ശ്രമിച്ച ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ പാക്കിസ്ഥാന്റെ വശത്തേക്ക് ഓടിപ്പോയി വനമേഖല ആയതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ശേഷം വെടിവച്ചു വീഴ്ത്തിയ തബാറക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.