കുൽ​ഗാം: ജമ്മു കശ്മീരിലെ കുൽ​ഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. കുൽഗാമിലെ അഹ്വാതു മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് പോലീസും സൈന്യവും സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) സംയുക്ത തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബട്‌പോറയിലെ മുഹമ്മദ് ഷാഫി ഗാനി, തകിയ ഗോപാൽപോരയിലെ യാവർ എന്ന മുഹമ്മദ് ആസിഫ് വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.  24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് രേഖകൾ പ്രകാരം, കൊല്ലപ്പെട്ട രണ്ട് ഭീകരരും തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരുമാണ്. പോലീസ്/സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കുൽഗാമിലെ ബത്‌പോര ഗ്രാമത്തിൽ ജമ്മു കശ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തിയത്.



ALSO READ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം


തിരച്ചിലിനിടെ, സംയുക്ത തിരച്ചിൽ സംഘം അടുത്തേക്കെത്തിയതിനെ തുടർന്ന് ഭീകരൻ രക്ഷപ്പെടാനുള്ള ശ്രമത്തിൽ സാധാരണക്കാരെയും സുരക്ഷാ സേനയെയും ലക്ഷ്യം വച്ച് ആക്രമണം നടത്തി. സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികനും രണ്ട് സാധാരണക്കാർക്കും വെടിയേറ്റു. ഇവരെ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ, നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള അബു ഹുററ എന്ന പാകിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ബത്പുരയിൽ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടത്.


നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണ് അബു ഹുററ. പ്രാദേശിക യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പാകിസ്ഥാൻ ഭീകരനായ അബു ഹുററയ്ക്ക് പങ്കുണ്ടെന്ന് കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന രണ്ട് സ്ഥലങ്ങളിൽ നിന്നും ഒരു എകെ 56, രണ്ട് എകെ 47, ഒരു പിസ്റ്റൾ, ഗ്രനേഡ്, നാല് മാഗസിനുകൾ, ഒരു പിസ്റ്റൾ മാഗസിൻ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കണ്ടെടുത്ത എല്ലാ സാമഗ്രികളും കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകളാണ് കുൽഗാമിൽ സുരക്ഷാസേന നടത്തിയത്. ജമ്മു കശ്മീരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭീകരർ സാധാരണക്കാർക്ക് നേരെയും ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന് സൈന്യം ശക്തമായ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. കുപ്വാരയിലെ തെക്രി നറിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും ഏറ്റുമുട്ടൽ നടന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.