ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
Jammu Kashmir encounter: അവന്തിപോരയിലെ രാജ്പോര മേഖലയിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. അവന്തിപോരയിലെ രാജ്പോര മേഖലയിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്.
ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതിൽ ഷാഹിദ്, സർക്കാർ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് കശ്മീർ പോലീസ് അറിയിച്ചു. അവന്തിപോരയിലെ രാജ്പോര മേഖലയിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും നിർണായക രേഖകളും പിടിച്ചെടുത്തതായും കശ്മീർ ഐജി വിജയകുമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...