ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസ് ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ലാൽ ബസാർ ഏരിയയിലെ ജിഡി ഗോയങ്ക സ്‌കൂളിന് സമീപമുള്ള പോലീസ് ചെക്ക്പോസ്റ്റിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ഒരു എഎസ്‌ഐ മരിച്ചു. മറ്റ് രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി എഡിജിപി വിജയ് കുമാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) മുഷ്താഖ് അഹമ്മദ് ആണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിളിനെയും എസ്പിഒയെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ചെക്ക്പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർക്കുയായിരുന്നു. പോലീസ് സംഘം തിരിച്ച് ആക്രമണം നടത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടു. നേരത്തെ, ഒരു പോലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയും സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി കശ്മീർ സോൺ പോലീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.



“ശ്രീനഗർ നഗരത്തിലെ ലാൽ ബസാർ ഏരിയയിൽ വച്ച് പോലീസ് ചെക്ക്പോസ്റ്റിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഈ ഭീകരാക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞിരിക്കുകയാണ്, ”കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു. പിന്നീട്, കശ്മീർ സോൺ പോലീസ് അറിയിച്ചു, "എഎസ്ഐ മുഷ്താഖ് അഹമ്മദ് മരണത്തിന് കീഴടങ്ങി, രക്തസാക്ഷിത്വം വഹിച്ചു. ഡ്യൂട്ടിക്കിടെ നടത്തിയ പരമോന്നത ത്യാഗത്തിന് രക്തസാക്ഷിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പരിക്കേറ്റ മറ്റ് രണ്ട് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.” ആക്രമണത്തിന് ശേഷം പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു. സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.