ശ്രിനഗര്‍:തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സു മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സിആര്‍പിഎഫ് ജവാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.


സംഭവസ്ഥലത്ത് നിന്ന് സുരക്ഷാ സേന ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.


കൊല്ലപെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല,ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്.


Also Read:അതിർത്തിയിൽ ജവാന് വീരമൃത്യു, വെടിയേറ്റത് പാക് ആക്രമണത്തിൽ


ഇദ്ദേഹത്തിന് തീവ്രവാദികളുടെ വെടിവെയ്പ്പിലാണ് പരിക്കേറ്റതെന്ന് കശ്മീര്‍ സോണ്‍ ഐജി വിജയകുമാര്‍ അറിയിച്ചു.


ബാന്‍സു മേഖലയില്‍ സൈന്യവും കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.


Also Read:ചൈനയ്ക്കെതിരെ വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;മൌണ്ടെയ്ന്‍ ട്രെയിനിംഗ് നേടിയ സൈനികര്‍ അതിര്‍ത്തിയില്‍!


 


മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്ത് പരിശോധന നടത്തിയത്.