ന്യൂഡല്‍ഹി:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തു ഒരുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രത്യേക പദവി തിരികെ കൊണ്ട് വരുന്നതിനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ തീരുമാനം എടുത്തിരിക്കുന്നത്.


അതേസമയം ബിജെപിയാകട്ടെ ജമ്മു കശ്മീരിലെ പാര്‍ട്ടികളുടെ നീക്കം പകല്‍ കിനാവാണെന്നും ജമ്മു കശ്മിരിന്‍റെ പ്രത്യേക പദവി 
തിരികെ കൊണ്ട് വരാന്‍ സാധ്യമല്ലെന്നും പ്രതികരിച്ചു.


ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദീര്‍ഘ നാളായുള്ള വൈരം മറന്നാണ് ഒന്നിച്ചത്,


നാഷണല്‍ കോന്‍ഫറന്‍സ്,പിഡിപി,പീപ്പിള്‍സ് കോന്‍ഫറന്‍സ്,സിപിഎം,കോണ്‍ഗ്രസ്‌,അവാമി നാഷണല്‍ കോന്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് 
ഒന്നിച്ച് നില്‍ക്കുന്നത്.


Also Read:'ഇത് ഗാന്ധിയുടെ ഇന്ത്യ അല്ല, ഇനി സര്‍ക്കാരിനെ വിശ്വസിക്കാനും കഴിയില്ല' രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുള്ള


 


അതേസമയം ശത്രുത മറന്ന് ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പിഡിപി നേതാവ് മെഹബൂബാ മുഫ്തി 
കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിന് നാഷണല്‍ നാഷണല്‍ കോന്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുമായി 
ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സന്തോഷം ഉള്ള കാര്യമാണെന്ന് അഭിപ്രായപെട്ടു.