ശ്രീനഗർ: മഴയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത തുടർച്ചയായ രണ്ടാം ദിവസവും അടച്ചതായി അധികൃതർ അറിയിച്ചു. “ജമ്മു-ശ്രീനഗർ ദേശീയപാത ഇപ്പോഴും അടച്ചിരിക്കുകയാണ്.  എൻഎച്ച് 44 വഴി യാത്ര ചെയ്യരുതെന്ന് ആളുകളോട് നിർദ്ദേശിക്കുന്നു, ” ജമ്മുകശ്മീർ ട്രാഫിക് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പന്തിയാലിൽ തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഹൈവേയുടെ ശുചീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ലിങ്കാണ് ജമ്മു-ശ്രീനഗർ ഹൈവേ.


ALSO READ: Delhi Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; എക്സ്പ്രസ് വേയെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം


റംബാൻ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത വെള്ളിയാഴ്ച അടച്ചതായി അധികൃതർ അറിയിച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 270 കിലോമീറ്റർ ഹൈവേയിൽ, പന്തിയാൽ, കഫെറ്റീരിയ മോർ, ദൽവാസ് പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു.


ഹൈവേയിൽ പലയിടങ്ങളിലായി ഇരുന്നൂറിലധികം വാഹനങ്ങൾ കുടുങ്ങി. പന്തിയാൽ പ്രദേശത്തെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.