പാട്ന: ജെ‍ഡിയു ബിജെപിയുമായി ചേർന്നതിന് പിന്നലെ നീതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി ഇന്നു വൈകുന്നേരം 5 മണിക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. ഒപ്പം ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ രണ്ട് നേതാക്കളും സത്യപ്രതിജ്ഞ ചെയ്യും. സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയുമാണ് ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കുന്നത്. ഇത്  ഒമ്പതാം തവണയാണ് നിതീഷ് കുമാർ  ബീഹാറിൽ മുഖ്യമന്ത്രിയാകുന്നത്. 6 തവണ ബിജെപിക്കൊപ്പവും 3 തവണ ആർജെ‍‍ഡിക്കൊപ്പവുമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നിതീഷ്കുമാറിന്റെ കളം മാറ്റത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആർജെ‍ഡി എംഎൽഎ വിജയ്കുമാർ സിൻഹ. നിതീഷിന്റെ ഈ കാലുമാറ്റത്തിൽ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും. ശക്തമായ പ്രതിപക്ഷവും ഏറ്റവും വലിയ പാർട്ടിയുമാണ് ഞങ്ങളുടേത് അതിനാൽ ശക്തമായ രീതിയിൽ പോരാടുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതാവായ ലാലു പ്രസാദിൽ പ്രതീക്ഷയുണ്ടെന്നും, പൊതുജനത്തിനൊപ്പമാണ് ഞങ്ങൾ നിലനിൽക്കുന്നത് എന്നുമാണ് ആർ ജെ ‍ഡി നേതാവായ മുകേഷ് കുമാറിന്റെ പ്രതികരണം. 


ALSO READ: ഒത്തുപോകാൻ പരമാവധി ശ്രമിച്ചു; 'ഇന്ത്യ'യുടെ മെല്ലേപ്പോക്കാണ് രാജിക്ക് കാരണമെന്ന് നിതീഷ്


ഞായറാഴ്ച്ച  രാവിലെ ചേർന്ന നിയമസഭാകക്ഷിയോ​ഗത്തിന് ശേഷമാണ് നിതീഷ് കുമാർ ​ഗവർണർക്ക് രാജി സമർപ്പിച്ചത്. ഇന്ത്യാ സഖ്യവുമായി സഹകരിച്ച് പോകാൻ താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ തന്റെ ആവശ്യങ്ങൾക്ക് പ്രതികരിക്കാത്തതിനാലാണ്  ഈ സാഹചര്യമുണ്ടായതെന്നുമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. സഖ്യത്തിന്റെ മെല്ലേപ്പോക്കാണ് മുന്നണി വിടാനുള്ള പ്രധാന കാരണമെന്നും കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ അല്ല നടന്നതെന്നും നിതീഷ് കുറ്റപ്പെടുത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.