Nitish Kumar: ഒത്തുപോകാൻ പരമാവധി ശ്രമിച്ചു; 'ഇന്ത്യ'യുടെ മെല്ലേപ്പോക്കാണ് രാജിക്ക് കാരണമെന്ന് നിതീഷ്

Nitish Kumar Responds:  എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 02:09 PM IST
  • മന്ത്രിമാരായിരുന്ന വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമാണ് നിതീഷ്കുമാർ രാജി സമർപ്പിക്കാനെത്തിയത്.
  • രാജിവെച്ച് പുറത്തെത്തിയ നിതീഷിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ അഭിനന്ദനം അറിയിച്ചതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Nitish Kumar: ഒത്തുപോകാൻ പരമാവധി ശ്രമിച്ചു; 'ഇന്ത്യ'യുടെ മെല്ലേപ്പോക്കാണ് രാജിക്ക് കാരണമെന്ന് നിതീഷ്

പാട്ന: ഇന്ത്യാ സഖ്യവുമായി സഹകരിച്ച് പോകാൻ താൻ പരമാവധി ശ്രമിച്ചുവെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ. എന്നാൽ സഖ്യത്തിന്റെ മെല്ലേപ്പോക്കാണ് മുന്നണി വിടാനുള്ള പ്രധാന കാരണമെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ആവശ്യങ്ങൾക്കൊന്നും കൃത്യമായ സമയത്ത് പ്രതികരണം നൽകിയില്ലെന്നും, കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ നടക്കാത്തതിനാലുമാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടായതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. പട്നയിലെ രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിതീഷിന്റെ വാക്കുകൾ... 

'ഞാനിന്ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചു. ​ഗവർണർ രാജേന്ദ്ര അലകേറിനെ മന്ത്രിസഭ പിരിച്ചുവിടന്നതായി അറിയിച്ചു. കാര്യങ്ങളൊന്നും ശരിയായ രീതയിൽ നടക്കാത്തതാണ് ഈ സാഹചര്യം ഉണ്ടായത്. എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല' എന്നാണ് നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. 

ALSO READ: നിതീഷ് കുമാർ രാജി വെച്ചു; ബീഹാറിൽ ഓപ്പറേഷന‍്‍ താമര ഫലം കണ്ടു

മന്ത്രിമാരായിരുന്ന വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമാണ് നിതീഷ്കുമാർ രാജി സമർപ്പിക്കാനെത്തിയത്. രാജിവെച്ച് പുറത്തെത്തിയ നിതീഷിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ അഭിനന്ദനം അറിയിച്ചതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ചേരുന്ന നിയമസഭാ യോ​ഗത്തിൽ നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കും. ശേഷം ഞായറാഴ്ച്ച ഉച്ചയ്ക്ക് നാലുമണിയോടെനിതീഷ് കുമാർ വീണ്ടും ബിഹാറിന്റെ മുഖയമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് സൂചന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News