JEE Main 2024 Result : ജെഇഇ മെയിൻ ആദ്യ സെക്ഷൻ ഫലം ഇന്ന്; നിങ്ങളുടെ സ്കോർ മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
JEE Main 2024 Result January Session : ദേശീയ ടെസ്റ്റിങ് ഏജൻസി ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെയാണ് ജെഇഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷ രണ്ട് പേപ്പറുകളിലായി സംഘടിപ്പിച്ചത്
JEE Main 2024 Result Session 1 Date & Time : സംയുക്ത എഞ്ചിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ജനുവരി സെക്ഷൻ പരീക്ഷ ഫലം ഇന്ന് പുറത്ത് വിടും. ഇന്ന് ഫെബ്രുവരി 12-ാം തീയതി വൈകിട്ടോടെ ഫലം പുറത്ത് വിടുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പേപ്പർ 1, പേപ്പർ 2എ, 2ബി എന്നിങ്ങനെ രണ്ട് പേപ്പറുകളിലായിട്ടാണ് ജെഇഇ മെയിൻ 2024 പരീക്ഷ ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സംഘടിപ്പിച്ചത്. രാജ്യത്തുളനീളമായി 12 ലക്ഷം വിദ്യാർഥികളാണ് ജെഇഇ മെയിൻ പരീക്ഷഫലത്തിനായി കാത്തിരിക്കുന്നത്. ജെഇഇ മെയിൻ ബിഇ, ബിടെക്, ബിആർക്ക്, ബി പ്ലാനിങ് എക്സാംസ് എന്നീ ശ്രേണിയിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്ത് വിടുക.
ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെയാണ് എൻടിഎ ജെഇഇ മെയിൻ പരീക്ഷ രണ്ട് പേപ്പറുകളിലായി സംഘടിപ്പിച്ചത്. ജനുവരി 24നാണ് രണ്ടാം പേപ്പർ പരീക്ഷ സംഘടിപ്പിച്ചത്. ജനുവരി 27 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് ഒന്നാം പേപ്പറിന്റെ പരീക്ഷ എൻടിഎ സംഘടിപ്പിച്ചത്. അന്തിമ ഉത്തര സൂചിക പ്രകാരമാകും ഇന്ന് വൈകിട്ട് ഫലം പുറത്ത് വിടുക. jeemain.nta.ac.in എന്ന എൻടിഎ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫലം പ്രഖ്യാപിക്കുക.
ഓരോ സെഷനുമുള്ള സ്‌കോറുകൾ എൻടിഎ പെർസെന്റ്റൈൽ സ്‌കോറുകളുടെ രൂപത്തിൽ അവതരിപ്പിക്കും. ഒരു പ്രത്യേക ഫോർമുല ഉപയോഗിച്ചാണ് പെർസെന്റൈലുകൾ കണക്കാക്കുന്നു. ആകെ ഫലങ്ങളുടെ സമാഹാരത്തിനും മെറിറ്റ് ലിസ്റ്റുകളും റാങ്കിംഗുകളും തയ്യാറാക്കുന്നതിനായി എൻടിഎ രണ്ട് സെക്ഷനുകളിൽ നിന്നുമുള്ള സ്‌കോറുകൾ ലയിപ്പിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. രണ്ട് സെക്ഷനുകൾക്കും രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ മികച്ച സ്കോർ പരിഗണിക്കും.
544 വിവിധ കേന്ദ്രങ്ങളിലായിട്ടാണ് എൻടിഎ ജെഇഇ മെയിൻ 2024 ജനുവരി സെക്ഷൻ പരീക്ഷ സംഘടിപ്പിച്ചത്. വിദേശത്തുൾപ്പെടെ 291 നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻടിഎ ജനുവരിയിൽ പരീക്ഷ നടത്തിയത്. 12,25,529 വിദ്യാർഥികളാണ് ഈ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയ്ക്ക് പങ്കെടുത്തത്.
മൂന്ന് ക്ലിക്കിൽ ജെഇഇ മെയിൻ 2024 സെക്ഷൻ 1 പരീക്ഷ ഫലം അറിയാം
1. jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2. JEE Main 2024 Result January Session ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ ആപ്ലിക്കേൻ നമ്പറും ജനന തീയതിയും രേഖപ്പെടുത്തുക
4. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ജെഇഇ മെയിൻ 2024 ഫലം ലഭിക്കുന്നതാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.