SSC GD Constable: കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ 13 പ്രാദേശിക ഭാഷകളിലും; പരീക്ഷാ വിവരങ്ങൾ അറിയാം

SSC GD Constable Recruitment: 128 നഗരങ്ങളിലായി ഏകദേശം 48 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി 2024 ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെ പരീക്ഷ നടത്തും.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 01:16 PM IST
  • രാജ്യത്തെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തുല്യമായ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം
  • 2024 ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെയാണ് പരീക്ഷ നടത്തുന്നത്
SSC GD Constable: കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ 13 പ്രാദേശിക ഭാഷകളിലും; പരീക്ഷാ വിവരങ്ങൾ അറിയാം

SSC GD Constable Exam: ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിനുള്ള കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അറിയിച്ചു. രാജ്യത്തെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തുല്യമായ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഇനി അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിൽ തയ്യാറാക്കും. രാജ്യത്തെ 128 നഗരങ്ങളിലായി ഏകദേശം 48 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി 2024 ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെ പരീക്ഷ നടത്തും.

ALSO READ: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, ഫീസ്‌, യോഗ്യത, അവസാന തിയതി അറിയാം

കേന്ദ്ര സായുധ പോലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. സിഎപിഎഫുകളിലെ റിക്രൂട്ട്‌മെൻ്റിനായുള്ള കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും നടത്താൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് യുവാക്കളെ ആകർഷിക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ. അതിനാൽ, ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നതിന് എംഎച്ച്എയും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. അതനുസരിച്ച്, 2024-ൽ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മറ്റ് 13 പ്രാദേശിക ഭാഷകളിലും കോൺസ്റ്റബിൾ (ജിഡി) പരീക്ഷ നടത്താൻ എസ്എസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News