JEE Main Admit Card 2022: ജെഇഇ സെഷൻ 2വിനുള്ള  അഡ്മിറ്റ് കാർഡുകൾ  NTA ഇന്ന് പുറത്തിറക്കും. എഞ്ചിനീയറിംഗ് പരീക്ഷാർത്ഥികൾക്ക്  ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന്  അവരുടെ JEE മെയിൻ  സെഷൻ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.


COMMERCIAL BREAK
SCROLL TO CONTINUE READING

NTA പുറത്തുവിട്ട വിജ്ഞാപനം അനുസരിച്ച്, JEE മെയിൻ  സെഷൻ 2 പരീക്ഷ ജൂലൈ 21 മുതൽ ജൂലൈ 30 വരെയായിരുന്നു  നടക്കേണ്ടിയിരുന്നത്.  എന്നാല്‍,  JEE മെയിൻ 2022 സെഷൻ 2 പരീക്ഷ 2022 ജൂലൈ 23 മുതൽ  നടക്കുമെന്നാണ്  ഇപ്പോള്‍ NTA യുടെ ഡയറക്ടർ ജനറൽ വിനീത് ജോഷി സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 


Also Read:  Nupur Sharma Controversy: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് നൂപുര്‍ ശര്‍മ


NTA അഡ്മിറ്റ് കാർഡ്  പുറത്തിറക്കുന്നതോടെ എഞ്ചിനീയറിംഗ് പരീക്ഷാർത്ഥികൾക്ക് 
jeemain.nta.nic.in, അല്ലെങ്കിൽ nta.ac.in. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും  അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. 


ജെഇഇ മെയിൻ അഡ്മിറ്റ് കാർഡിൽ (JEE Main Admit Card 2022) പരീക്ഷാർത്ഥിയുടെ പേര്, പിതാവിന്‍റെ പേര്, ജനനത്തീയതി, ലിംഗഭേദം, വിഭാഗം, യോഗ്യത, റോൾ നമ്പർ, അപേക്ഷാ ഫോം നമ്പർ, പരീക്ഷാ കേന്ദ്ര വിശദാംശങ്ങൾ, ഫോട്ടോ, ഒപ്പ്, പരീക്ഷാ കേന്ദ്രത്തിന്‍റെ  വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
JEE Main Admit Card ഡൗൺലോഡ് ചെയ്യുന്നതിന്, പരീക്ഷാർത്ഥി അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതി/പാസ്‌വേഡും നൽകേണ്ടതുണ്ട്.


JEE മെയിൻ അഡ്മിറ്റ് കാർഡ് 2022:  അഡ്മിറ്റ് കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?  How to download JEE Session 2 Admit Card 


1. jeemain.nta.nic.in ന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. 


2. ഹോംപേജില്‍ കാണുന്ന  "Download Admit Card for JEE Main 2022 Session 2" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക (അഡ്മിറ്റ് കാർഡ് ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, ഈ ലിങ്ക് ഹോം പേജിൽ അപ്ഡേറ്റ് ചെയ്യപ്പെടും).


3. ലോഗിൻ വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ അപേക്ഷാ ഫോം  നമ്പറും പാസ്‌വേഡും നൽകുക.


4. JEE മെയിൻ 2022 ഹാൾ ടിക്കറ്റ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും


5. JEE മെയിൻ 2022 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക


6.   പ്രിന്‍റ്  ഔട്ട് എടുക്കുക


2021-ൽ നിന്ന് വ്യത്യസ്തമായി, ജെഇഇ മെയിൻ 2022 (JEE Main 2022) ഈ വർഷം രണ്ട് തവണ മാത്രമേ നടത്തുകയുള്ളൂ.  2020 കോവിഡ് വ്യാപനം മൂലം  നാല് സെഷനുകളിലായാണ് ജെഇഇ മെയിൻ പരീക്ഷ  നടത്തിയത്. എന്നാല്‍, ഇതിന് മുമ്പ്, ജെഇഇ മെയിന്‍ ഒറ്റ  സെഷനായാണ്‌ നടത്തിയിരുന്നത്.  2020 മുതലാണ് രണ്ടു ഘട്ടങ്ങളായി മെയിന്‍ പരീക്ഷ നടത്തി തുടങ്ങിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.