ന്യൂഡൽഹി: JEE Main June Session Result 2022:  ജെഇഇ മെയിൻ 2022 സെഷൻ 1 (JEE Main 2022 Session 1 REsult) പരീക്ഷാഫലം നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (NTA) പ്രഖ്യാപിച്ചു.  jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് ഫലം അറിയാൻ കഴിയും. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷകർക്ക് അവരുടെ JEE മെയിൻസ് 2022 സെഷൻ-1 ഫലം NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേര്‍ഡ്, ജനനതീയതി എന്നിവ നൽകി അല്ലെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി പരിശോധിക്കാവുന്നതാണ്. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം. പരീക്ഷഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് nta.ac.in എന്ന സൈറ്റിലും സന്ദർശിക്കാം. 


Also Read: JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും


ഫലം പരിശോധിക്കേണ്ടതെങ്ങനെ? (View scorecard through these steps)


1.  ആദ്യം  jeemain.nta.nic.in അല്ലെങ്കിൽ NTA- nta.ac.in-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ശേഷം ഹോം പേജിൽ നൽകിയിരിക്കുന്ന  'JEE മെയിൻ 2022 ഫലം' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഇവിടെ നിങ്ങൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. ഇപ്പോൾ നിങ്ങളുടെ സ്‌കോർകാർഡ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.


5. ശേഷം JEE മെയിൻസ് സ്കോർ കാർഡ് 2022 ഡൗൺലോഡ് ചെയ്യുക. 


ജെഇഇ സ്‌കോറിന്റെ അടിസ്ഥാനത്തിൽ NIT, IIT  മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലോ വിദ്യാർത്ഥികൾക്ക് ചേരാനാകും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.