JEE Main Result 2022: ജെഇഇ മെയിൻ സെഷൻ 1 ഫലം ഉടൻ പ്രഖ്യാപിച്ചേക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി JEE മെയിൻ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ jeemain.nta.nic.in അപ്‌ഡേറ്റ് ചെയ്യും. ജെഇഇ മെയിൻ 2022 ഫലം പ്രഖ്യാപിക്കുന്നത് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ്. സ്കോർ പുനർമൂല്യനിർണയം/പുന -പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല.
ജൂൺ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലായിരുന്നു ജെഇഇ മെയിൻ എൻട്രൻസ് പരീക്ഷകൾ നടന്നത്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.
Also Read: JEE Main 2022 : ജെഇഇ മെയിൻ പരീക്ഷ തിയതികളിൽ മാറ്റം; വിദ്യാർഥികൾ വീണ്ടും ആശയകുഴപ്പത്തിൽ
ഫലപ്രഖ്യാപനത്തിന്റെ തീയതിയും സമയവും സംബന്ധിച്ച് വിദ്യാഭ്യാസബോർഡ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനുപുറമെ, ഫലങ്ങൾ പരിശോധിക്കുന്നതിനായി, വിദ്യാർത്ഥികൾ അവരുടെ ജെഇഇ മെയിൻ ആപ്ലിക്കേഷൻ നമ്പർ, പരീക്ഷ റോൾ നമ്പർ, ജനനത്തീയതി എന്നിവ ലോഗിൻ പോർട്ടലിൽ നൽകേണ്ടതുണ്ട്.
JEE മെയിൻ സെഷൻ 1 ഫലം എങ്ങനെ പരിശോധിക്കാം (How to check JEE Main Session 1 result)
1: ഔദ്യോഗിക പോർട്ടലിലേക്ക് പോകുക -- jeemain.nta.nic.in
2. ഹോംപേജിൽ 'JEE Mains 2022 Result- June Session' എന്ന ലിങ്ക് കാണാം അതിൽ ക്ലിക്ക് ചെയ്യുക
3. ഒരു പുതിയ പേജ് ദൃശ്യമാകും
4. ശേഷം അവരുടെ JEE മെയിൻ 2022 ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
5. JEE മെയിൻസ് സ്‌കോർകാർഡ് സ്‌ക്രീനിൽ ദൃശ്യമാകും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...