JEE Mains, NEET 2021: രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പരീക്ഷകളിലൊന്നായ ജെഇഇ പരീക്ഷയെക്കുറിച്ച് (JEE Exam)കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വലിയ പ്രഖ്യാപനം നടത്തി. രമേശ് പൊഖരിയാൽ നിഷാങ്കിന്റെ (Ramesh Pokhariyal Nishank) നേതൃത്വത്തിലുള്ള മന്ത്രാലയം ജെഇഇ പരീക്ഷ വർഷത്തിൽ നാല് തവണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജെഇഇ പരീക്ഷയുടെ ഫോർമാറ്റും മാറ്റി


ജെഇഇ മെയിൻസ് 2021 (JEE Mains 2021) പരീക്ഷയുടെ സിലബസ് മുൻ വർഷത്തെപ്പോലെ തന്നെയാണ്. എന്നിരുന്നാലും, സിലബസ് കുറയ്ക്കുന്നതിന്റെ ഫലത്തെ മറികടക്കാൻ, JEE (Mains) 2021 ലെ പേപ്പറുകളിൽ 90 ചോദ്യങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നിന്നും 30 വീതം ചോദ്യങ്ങൾ ) ഉൾപ്പെടുന്നുണ്ട് എങ്കിലും അതിൽ വിദ്യാർത്ഥിക്ക് 75 ചോദ്യങ്ങൾക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിൽ 25 വീതം ചോദ്യങ്ങൾ‌ക്ക്) ഉത്തരം നൽ‌കിയാൽ മതി. 


Also read: NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം


കോവിഡ് സ്ഥിതിയുടെ അടിസ്ഥാനത്തിലായിരിക്കും  പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്


പരീക്ഷയുടെ പുതിയ രീതിയെ അടിസ്ഥാനമാക്കി തയ്യാറാകാൻ വിദ്യാർത്ഥികൾക്ക് മതിയായ സമയം നൽകുമെന്ന്  ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് (Ramesh Pokhariyal Nishank) മറുപടി നൽകി. മാത്രമല്ല മാർച്ച് മാസത്തിൽ പരീക്ഷ നടത്തുമെന്ന് നിർബന്ധമില്ലയെന്നും കൊറോണ മഹാമാരിയുടെ  സാഹചര്യം കണക്കിലെടുത്ത് മാത്രമേ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ പ്രാക്ടിക്കൽ പരീക്ഷയുടെ തീയതിയും എൻട്രൻസ് പരീക്ഷയുടെ തീയതിയും  ഒരേ ദിവസം ഒരിക്കലും വരില്ലയെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.  


Also read: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു... 


കൊറോണ പകർച്ചവ്യാധിയുടെ സ്ഥിതി നിയന്ത്രണത്തിലല്ലെങ്കിൽ  2021 ൽ NEET, JEE (Mains) പരീക്ഷകൾ മാറ്റിവയ്ക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ NEET പരീക്ഷയും വർഷത്തിൽ രണ്ടുതവണ നടത്താനുള്ള ഓപ്ഷനും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് രമേശ് പൊഖ്രിയാൽ ഇപ്രകാരം പറഞ്ഞത്.