NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
NEET, JEE പരീക്ഷ നടക്കുന്ന ദിവസം വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിങ് ഏജൻസി തയ്യാറാക്കിയ സുരക്ഷാ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ന്യുഡൽഹി: NEET, JEE പരീക്ഷ നടക്കുന്ന ദിവസം വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിങ് ഏജൻസി തയ്യാറാക്കിയ സുരക്ഷാ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Also read: മിനിമം ബാലൻസ് പിഴ ഒഴിവാക്കി
പനിയോ ഉയർന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക. വിദ്യാര്‍ത്ഥികളുടെ ശരീര പരിശോധന ഉണ്ടാകില്ല. പരീക്ഷ ഹാളില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കും. ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. മാത്രമല്ല പരീക്ഷാ ഹാളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളിൽ വെള്ളം ഉറപ്പാക്കണമെന്നും മാർഗ്ഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്.
Also read:അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു
പരീക്ഷ ഹാളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളില്‍ വെള്ളം ഉറപ്പാക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷ ഹാളില്‍ ഉള്ള അധ്യാപകരും മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം. കൂടാതെയുള്ള സുരക്ഷാ പ്രോട്ടോകോൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും.