Jignesh Mevani: ജിഗ്നേഷ് മേവാനി അസമിൽ അറസ്റ്റിൽ, കുറ്റം വ്യക്തമാക്കാതെ പോലീസ്
ജിഗ്നേഷിൻറെ ചില ട്വീറ്റുകൾ കണക്കിലെടുത്താണ് അറസ്റ്റ് എന്ന് സൂചനയുണ്ട്
അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായി ജിഗ്നേഷ് മേവാനി അറസ്റ്റിൽ .ഗുജറാത്ത് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പോലീസ് ഇന്നലെ രാത്രി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷിനെ വ്യാഴാഴ്ച അസമിൽ എത്തിക്കും.അതേസമയം അറസ്റ്റിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
2021 സെപ്റ്റംബറിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ജിഗ്നേഷിൻറെ ചില ട്വീറ്റുകൾ ഇതിനോടകം പ്രശ്നങ്ങളുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിൽ എഫ്‌ഐആറിന്റെയോ പോലീസ് കേസിന്റെയോ പകർപ്പ് ഇതുവരെ തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് മേവാനിയുടെ അനുയായികൾ പറയുന്നു.
Read also: രാജ്യത്ത് 700 സ്ഥലങ്ങളിൽ അപ്രന്റീസ്ഷിപ്പ് മേള; ഒരു ലക്ഷത്തിലധികം പേർക്ക് അവസരം
ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജിഗ്നേഷ് മേവാനി. കഴിഞ്ഞ വർഷമാണ് കനയ്യകുമാറിനൊപ്പം ജിഗ്നേഷ് കോൺഗ്രസ്സിൽ ചേർന്നത്. 2021 സെപ്തംബർ 28-നായിരുന്നു ഇത്. അതേസമയം ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ട്വീറ്റ് മൂലമാണെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA