SSLC Plus Two പാസായവർക്ക് Indian Army യിൽ അവസരം, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് തിയതികൾ ഇന്ത്യൻ ആർമി വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിലെ റിക്രൂട്ട്മെന്റ് റാലിയാണ് ആരംഭിച്ചിരിക്കുന്നത്.
Indian Army Recruitment Rally 2021: Indian Army യിൽ പ്രവേശിക്കാൻ താൽപര്യമുണ്ടോ? ഈ വർഷത്തെ ആർമി റിക്രൂട്ട്മെന്റ് റാലി ഇതാ ആരംഭിക്കാൻ പോകുന്നു. അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് റാലി ഉടൻ ഇന്ത്യൻ ആർമി അറിയിക്കുന്നതാണ്. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിഭിക്കുന്നതാണ്. (joinindianarmy.nic.in).
അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് തിയതികൾ ഇന്ത്യൻ ആർമി വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിലെ റിക്രൂട്ട്മെന്റ് റാലിയാണ് ആരംഭിച്ചിരിക്കുന്നത്.
ALSO READ : BHEL Recruitment 2021: ബിഎച്ച്ഇഎൽ 40 ട്രെയ്നികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 26
ആർമിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒഴിവുകളും , യോഗ്യതകളും
1. സോൾജിയർ ജെനറൽ ഡ്യൂട്ടി - പത്താം ക്ലാസാണ് മിനിമം യോഗ്യത. പത്താം ക്ലാസിൽ 45% ശതമാനം മാർക്ക് നേടി വിജയിക്കണം. കൂടാതെ എല്ലാ വിഷയങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 33% മാർക്കും വേണം.
2. സോൾജിയർ ടെക്നിക്കൽ - പത്തും പ്ലസ് ടുവുമാണ് യോഗ്യത, പ്ലസ് ടുവിൽ സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രീ, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കല്ലാമായി ഏറ്റവും കുറഞ്ഞത് 50% മാർക്കെങ്കിലും നേടിയിരിക്കണം. അല്ലാതെ ഓരോ വിഷങ്ങൾക്കും കുറഞ്ഞത് 40% മാർക്കും വേണം.
ALSO READ : SAIL recruitment : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം 58000 രൂപ വരെ
3. സോൾജിയർ നഴ്സിങ് അസിസ്റ്റന്റ് നഴ്സിങ് അസിസ്റ്റന്റ് വെറ്റിനറി - പത്തും പ്ലസ് ടുവുമാണ് യോഗ്യത, പ്ലസ് ടുവിൽ സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രീ, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കല്ലാമായി ഏറ്റവും കുറഞ്ഞത് 50% മാർക്കെങ്കിലും നേടിയിരിക്കണം. അല്ലാതെ ഓരോ വിഷങ്ങൾക്കും കുറഞ്ഞത് 40% മാർക്കും വേണം.
4. സോൾജിയർ ക്ലെർക്ക് സ്റ്റോർകീപ്പർ ടെക്നിക്കൽ - പത്തും പ്ലസ് ടുവും യോഗ്യത. ആർട്സ് , കൊമേഴ്സ് സയൻസ് വിദ്യാർഥികൾക്കാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കു. ഈ വിഷയങ്ങളിൽ 60% ശതമാനം മാർക്ക് വേണം. കൂടാതെ ഓരോ വിഷയങ്ങൾക്കും ഏറ്റവും കുറഞ്ഞത് 50% ശതമാനം വീതം മാർക്ക് വേണം.
5. സോൾജിയർ ട്രേഡ്സ്മാൻ പത്ത് പാസ് - പത്ത് ക്ലാസാണ് യോഗ്യത
6. സോൾജിയർ ട്രേഡ്സമാൻ 8 പാസ് - എട്ടാം ക്ലാസ് പാസാവണം
ALSO READ : Military Direct: സൈനീകശക്തിയിലെ വമ്പനാര്? ലോകത്ത് ഇന്ത്യയുടെ സൈനീക ശേഷി എത്രയാണ് ?
സോൾജിയർ ജനറൽ ഡ്യൂട്ടിക്ക് ഏറ്റവും കുറഞ്ഞ പ്രായം 17.5 വയസാണ്, 21 വയസുകാർക്ക് വരെ അപേക്ഷിക്കാം. അതായത് 2000 ഓക്ടോബർ 1 ശേഷമോ 2004 ഏപ്രിൽ ഒന്നിന് മുമ്പോ ജനിച്ചവരായിരിക്കണം.
ബാക്കിയുള്ളവയ്ക്ക് അപേക്ഷിക്കുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം 17.5 വയസാണ് 23 വയസുകാർക്ക് വരെ അപേക്ഷിക്കാം. അതായത് 1998 ഓക്ടോബർ 1 ശേഷമോ 2004 ഏപ്രിൽ ഒന്നിന് മുമ്പോ ജനിച്ചവരായിരിക്കണം.
കൂടുതൽ വിരങ്ങൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in നിന്ന് ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...