SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന.

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 05:29 PM IST
  • സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന.
  • സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന.
SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന.

സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid-19)  തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന.  

എസ്‌എസ്‌എല്‍സി (SSLC) , പ്ലസ് ടു പരീക്ഷകള്‍  തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിലില്‍ നടത്താനുള്ള  നിര്‍ദ്ദേശവുമായി  പ്രധാന അദ്ധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് അസോസിസിയേഷന്‍  (കെ എസ് ടി എ ) സര്‍ക്കാരിന്  കത്ത് നല്കി.  

അദ്ധ്യാപകര്‍ക്ക്  തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കൂടിയുള്ളതിനാല്‍  വിദ്യാര്ഥികള്‍ക്ക്  പരീക്ഷയ്ക്ക് പഠന സഹായ പിന്തുണ നല്കുന്നതിന് പരിമിതികളുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെ എസ് ടി എ ജനറല്‍സെക്രട്ടറി എന്‍  ടി ശിവരാജന്‍  പറഞ്ഞു.

എന്നാല്‍,  ഈ വർഷത്ത എസ്എസ്എൽസി പരീക്ഷാക്രമത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയില്ല എങ്കില്‍  മുന്‍ തീരുമാനമനുസരിച്ച് മാർച്ച് 17ന്  പരീക്ഷകൾ ആരംഭിക്കും.  ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 1 മുതലാണ്‌ മോഡല്‍ പരീക്ഷ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്  മാര്‍ച്ച്‌ 2ന്  സംയുക്ത മോട്ടോർ വാഹനപണിമുടക്ക് ആഹ്വാനം ചെയ്തിരിയ്ക്കുന്ന സാഹചര്യത്തില്‍   നാളെ നടക്കാനിരുന്ന SSLC,  Higher Secondary മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. 

Also read: Fuel Price Hike : നാളെ മോട്ടോർ വാഹന പണിമുടക്ക്; സംസ്ഥാനത്ത് പരീക്ഷകളെല്ലാം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന SSLC,  ഹയർ സെക്കൻഡറി,  വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകള്‍ മാർച്ച്‌ 8ന് നടക്കും.  മാർച്ച്‌ 8ന് രാവിലെ 9.40 മുതൽ 12.30വരെ എസ്എസ്എൽസി വിഭാഗത്തിൽ ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്ക് 1.40 മുതൽ 3.30വരെ ഹിന്ദി / ജനറൽ നോളജ് പരീക്ഷയും നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News