Job Alert: ഒഡിഷ ഹൈ കോടതിയിൽ 202 ASO പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഡിഷ ഹൈ കോടതിയിൽ 202 ASO പോസ്റ്റുകളിലെ ഒഴിവിലേക്ക് നാളെ മുതൽ അപേക്ഷ സ്വീകരിക്കും. 35, 400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ഈ ഗ്രൂപ്പിന്റെ ശമ്പള പരിധി.
Odisha: ഒഡിഷ ഹൈ കോടതിയിൽ (High Court)202 ASO പോസ്റ്റുകളിലെ ഒഴിവിലേക്ക് നാളെ മുതൽ അപേക്ഷ സ്വീകരിക്കും. ഒഡിഷ ഹൈ കോടതി ഗ്രൂപ്പ് ബി വിഭാഗത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (Officer) പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. 35, 400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ഈ ഗ്രൂപ്പിന്റെ ശമ്പള പരിധി (Salary). ഇത് കൂടാതെ ഡിയർനെസ്സ് അലവൻസ് മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. 2021 മാർച്ച് 3ന് രാത്രി 11.59 വരെ അപേക്ഷകൾ സ്വീകരിക്കും
ഒറീസയിലെ ഹൈക്കോടതി (High Court) (സ്റ്റാഫ് നിയമനവും സേവന വ്യവസ്ഥകളും) റൂൾസ് 2019 പ്രകാരമായിരിക്കും നിയമനങ്ങൾ നടക്കുക. പട്ടിക വർഗ്ഗ വിഭാഗത്തിൽ 52 ഒഴിവും, പട്ടികജാതി വിഭാഗത്തിൽ 22 ഒഴിവും (SC/ST) SEBC വിഭാഗത്തിന്റെ റിസർവേഷൻ പ്രകാരം 23 സീറ്റും ജനറൽ വിഭാഗത്തിൽ 105 ഒഴിവുമാണുള്ളത്. ഇതിൽ മൊത്തം 67 സീറ്റുകളിൽ വിവിധ വിഭാഗങ്ങളിലായി സ്ത്രീ സംവരണത്തിനായി മാറ്റി വെച്ചിട്ടുള്ളതാണ്.
ALSO READ: 7th Pay Commission: ഇന്ത്യാ പോസ്റ്റ് ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഇന്ന്
പരീക്ഷയ്ക്ക് (Examination) ആപേക്ഷിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയ പ്രായപരിധി 32 വയസ്സുമാണ്. അപേക്ഷകൻ ഏതെങ്കിലും വിഷയത്തിൽ ബിരുദമോ(Degree) തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. ഈ പരീക്ഷകൾ ഗവണ്മെന്റ് അംഗീകൃതമായ യൂണിവേഴ്സിറ്റികളിൽ നിന്നുള്ളതായിരിക്കണമെന്ന് നിർബന്ധമാണ്.
ALSO READ: 7th Pay Commission: ഈ മാസം ഡിഎ വർദ്ധിപ്പിക്കാം, കേന്ദ്ര ജീവനക്കാർക്ക് ശമ്പള വർദ്ധനവ്!
അപേക്ഷകൻ നോൺ റീഫണ്ടബിൾ ആയി 500 രൂപ ഫീസ് (Fees) അടയ്ക്കേണ്ടതാണ്. ഇത് ഓൺലൈൻ (Online) ആയി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് അടയ്ക്കാം. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരും വികലഗരും ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല. ഒഡിഷ ഹൈ കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.orissahighcourt.nic.in വഴി വേണം പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...