ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ. വിവിധ വകുപ്പുകളിൽ സ്പെഷ്യൽ ഓഫീസർ തസ്തികയിലേക്കാണ് ഒഴിവുകൾ. ലോ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്‌നിക്കൽ-സിവിൽ), മാനേജർ (ടെക്‌നിക്കൽ-ഇലക്‌ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ, ആർക്കിടെക്‌റ്റ് ഗ്രേഡ് എ, കരാർ അടിസ്ഥാനത്തിൽ മുഴുവൻ സമയ ക്യൂറേറ്റർ എന്നീ തസ്തികകളിൽ എസ്‌ഒ കേഡറിലെ 14 ഒഴിവുകളിലേക്കാണ് ആർബിഐ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഓൺലൈൻ ആപ്ലിക്കേഷൻ നടപടികൾ ആരംഭിക്കുന്നത് 2022 ജനുവരി 15 മുതലാണ്. ഫെബ്രുവരി നാല് വരെയാണ് അപേക്ഷകൾ അയ്ക്കാനാകുക. ആർബിഐ എസ്ഒ റിക്രൂട്ട്മെന്റ് പരീക്ഷ മാർച്ച് ആറിന് നടക്കും. ലോ ഓഫീസർ ​ഗ്രേഡ് ബി - 2, മാനേജർ (ടെക്നിക്കൽ, സിവിൽ) - 6, മാനേജർ (ടെക്നിക്കൽ, ഇലക്ട്രിക്കൽ) - 3, ലൈബ്രറി പ്രൊഫഷണൽ - (അസിസ്റ്റന്റ് ലൈബ്രേറിയൻ) ​ഗ്രേഡ് എ - 1, ആർക്കിടെക്റ്റ് ​ഗ്രേഡ് എ - 1, ഫുൾടൈം ക്യുറേറ്റർ - 1 എന്നിങ്ങനെയാണ് തസ്തികകളുടെ വിശദവിവരങ്ങൾ.


എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷകർ ഇന്ത്യൻ പൗരൻമാരായിരിക്കണം. വിദ്യാഭ്യാസ യോ​ഗ്യത, പ്രായം, എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായ വിജ്ഞാപനം ആർബിഐ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയിലെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.