Mumbai: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍  Mukesh Ambaniയുടെ  മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തി...


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനത്തില്‍നിന്നു ലഭിച്ച കുറിപ്പില്‍  'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' എന്നാണ് എഴുതിയിരുന്നത്. മുകേഷ് അംബാനിയെയും  ( Mukesh Ambani) ഭാര്യ നിതയെയും  (Nita Ambani) അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്.


ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നതും സംശയമുയര്‍ത്തു ന്നതായി  പോലീസ്  ( Mumbai Police) പറഞ്ഞു. ഒന്നുകില്‍ അധികം വിദ്യാഭ്യാസമുള്ളയാളാവില്ല കുറിപ്പെഴുതിയത്, അല്ലെങ്കില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകാമെന്നും പോലീസ്  പറയുന്നു..


റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliancce Industries) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ  ആന്‍റിലിയയ്ക്ക്   (Antilia) ഏതാനും മീറ്ററുകള്‍ അകലെ  വിജയ സ്‌റ്റോഴ്‌സ് എന്ന പലചരക്കു കടയ്ക്കു പുറത്താണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വാഹനം അവിടെ പാര്‍ക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍  കാണാം.  ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.


ഏതാനും മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട്  പോലീസ് അറിയിച്ചതനുസരിച്ച് ബോംബ്  സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ വാഹനത്തിലുണ്ടായിരുന്നതായി പോലീസ് പറയുന്നു. കൂടാതെ,   വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരാണ് വാഹനം ഓടിച്ചതെന്നു കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ക്യാമറകള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് പോലീസ്  പറഞ്ഞു.


Also read: LPG Gas Cylinder Price Hike:ഫെബ്രുവരിയിൽ മൂന്നാം തവണയും ഇന്ധന വിലയിൽ വർധനവ്; ഈ മാസം വർധിച്ചത് 100 രൂപ


അതേസമയം, അംബാനിയുടെ വീടുള്‍പ്പെടുന്ന പ്രദേശത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിയ്ക്കുകയാണ് .  മഹാരാഷ്ട്ര സര്‍ക്കാരും സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.  വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ സമഗ്രമായ  അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.