Lock down തുടങ്ങിയത് മുതൽ ഇവിടെ മനുഷ്യർക്ക് ഓരോ കാര്യത്തിനും കഷ്ടകാലമാണ് എന്നും പറഞ്ഞ് നീങ്ങുമ്പോഴാണ് ലോക് ഡൗണോ.. അതെന്തു സാധനം എന്ന രീതിയിൽ മുകേഷ് അംബാനി (Mukesh Ambani)കുതിച്ചുയരുന്നത്. ഈ ലോക് ഡൗൺ തുടങ്ങിയത് മുതലുള്ള ദിവസങ്ങളിൽ ഓരോ മണിക്കൂറും അംബാനി സമ്പാദിച്ചത് എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ ചിന്തകൾക്കും അതീതമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു മണിക്കൂറിൽ ശരാശരി 90 കോടി രൂപയായിരുന്നു അദ്ദേഹം (Mukesh Ambani) സമ്പാദിച്ചത്. ഇത് ഒൻപതാമത്തെ തവണയാണ് തുടർച്ചയായി അദ്ദേഹം ഏറ്റവും സമ്പന്നനായ ഇന്ത്യാക്കാരനായി തുടരുന്നത്. ഈ വർഷത്തെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർദ്ധനവ് എന്നുപറയുന്നത് 2,77,000 കോടി രൂപയാണ്. അതായത് മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയർന്നുവെന്ന് അർത്ഥം.
Also read: JIO-യ്ക്ക് ശേഷമിനി എന്ത്? 4,000 രൂപ വിലയുള്ള സ്മാർട്ട്ഫോണുമായി അംബാനി
ഇക്കാര്യം വെൽത്ത് ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 (Hurun Rich List 2020) ലാണ് ഉള്ളത്. ലോക് ഡൗൺ (Lock Dowm)സമയത്ത് പല കമ്പനികളും എട്ടുനിലയിൽ പൊട്ടിയപ്പോൾ അംബാനി (Mukesh Ambani) യുടെ ഈ നേട്ടം വളരെ വലുതാണ്. മാത്രമല്ല റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കനുള്ള അംബാനിയുടെ ലക്ഷ്യം നേരത്തെതന്നെ സാധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
Also read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം
ഈ കാലയളവിൽ മുകേഷ് അംബാനി (Mukesh Ambani) 20 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഇതിന് പുറമെ മുന്നോട്ടുളള വളർച്ചയെ ലക്ഷ്യമിട്ട് അദ്ദേഹം ടെക്, റീട്ടെയിൽ എന്നീ മേഖലകളിലേക്കും ചുവടുമാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എന്നുപറയുന്നത് ഇ-കൊമേഴ്സ് (E-commerce) രംഗം പിടിച്ചെടുക്കുക എന്നതാണ്.