ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ  നീക്കം ചെയ്തു. പാർട്ടിക്കകത്തുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് അഭ്യുഹങ്ങൾ. മധ്യപ്രദേശ് ബിജെപിയിലെ മുതിർന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാനുമായി സിന്ധ്യയ്ക്ക് അഭിപ്രായഭിന്നതകൾ ഉള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യയുടെ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശ് കോൺഗ്രസിലെ പ്രമുഖ വ്യക്തിത്വമായിരുന്ന സിന്ധ്യ മൂന്ന് മാസം മുമ്പാണ്15 മാസം മാത്രം പ്രായമുണ്ടായിരുന്ന Kamal Nath സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപിയിൽ കടക്കുന്നതിന് മുൻപും സമാനമായി സിന്ധ്യ ട്വിറ്ററിൽ കോൺഗ്രസ് എന്നത് നീക്കിയിരുന്നു.


Also Read: കോണ്‍ഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയിട്ട് ഒരുമാസമായി... ജ്യോതിരാദിത്യ സിന്ധ്യ


മുൻ മന്ത്രി  ബാലേന്ദു ശുക്ല, Jyotiraditya Scindia ക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദൾ മുൻ അധ്യക്ഷൻ സത്യേന്ദ്ര യാദവ് എന്നിവരാർ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു.ബിജെപിയിൽ സിന്ധ്യ ശ്വാസം മുട്ടി നിൽക്കുകയാണെന്നും വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തും എന്നും  ഭോപ്പാലിലെ പിസിസി  ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ്  പ്രഖ്യാപിച്ചു.


എന്നാൽ ബിജെപിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, ട്വിറ്റെർ വിഷയം കാര്യമായെടുക്കേണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ദേശിയ മാധ്യമത്തോട് വ്യക്തമാക്കി.