മധ്യപ്രദേശ് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ
രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ് അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജ്യോതിരാദിത്യ സിന്ധ്യ നയിക്കും.
മധ്യപ്രദേശിലെ ഗുണയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കമല്‍ നാഥ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് പിന്നിട് ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവായിരുന്ന മഹേന്ദ്ര സിംഗ് കാലുഖേടതിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും മധ്യപ്രദേശിലെ മംഗോളിയില്‍ എത്തിയത്.
പാര്‍ട്ടിക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ ആളാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍
ഇതിനിടയില്‍ ജ്യോതിരാദിത്യ സിന്ധ്യ ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ ധാരയിലെയ്ക്കു വരുന്നു എന്നൊരു വാര്‍ത്തയും പ്രചരിച്ചിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യ പ്രദേശ് മുഖ്യ മന്ത്രിയുമായ ദിഗ് വിജയ് സിംഗ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.