ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ. നൂറോളം വ്യാജമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ ചിന്നദുരൈ എന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത് കടലൂരിൽ നിന്നാണ്. വ്യാജമദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാജമദ്യദുരന്ത സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. വ്യാദമദ്യ നിർമാണവുമായി ബന്ധപ്പെട്ട നൂറിലധികം കേസുകളിൽ പ്രതിയായ ഒരു വ്യക്തി എങ്ങനെ ജയിലിന് പുറത്തിറങ്ങി സമാന കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സ്റ്റാലിൻ  സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.  കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.


ALSO READ: പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


വ്യാജമദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും. അതേസമയം ഫോറൻസിക് പരിശോധനയിലൂടെ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതിൽ ഭൂരഭാ​ഗവും. ഇതിനിടെ  വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി.  ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടി സ്വീകരിച്ചു. എസ്പി സമയ്‌സിങ് മീനയെ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ടടക്കം തമിഴ്നാട് പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.