Fire in flight engine: പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Hyderabad Kuala Lumpur Flight: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 04:57 PM IST
  • സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്
  • വിമാനത്തിൽ 130 യാത്രക്കാരാണ് ഉണ്ടായിരുന്നത്, ആർക്കും പരിക്കില്ല
Fire in flight engine: പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. ആർക്കും പരിക്കില്ല.

വിമാനത്തിൽ 130 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷം പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News