ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ കമല്‍ഹാസന്‍ രംഗത്ത്‍. 12 വരെയല്ല 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്നും. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് ഈ നടപടിയെന്ന് തനിക്കറിയില്ലയെന്നും അദ്ദേഹം പറഞ്ഞു. 


ഈ വയസിലുള്ള ആണ്‍കുട്ടികളെയും ഉത്തരവാദിത്വത്തോടെ വളര്‍ത്തികൊണ്ടുവരാന്‍ കുടുംബങ്ങള്‍ ശ്രമിക്കണം. പെണ്‍കുട്ടികളെ ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യം പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്വം പഠിപ്പിക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.


12 വയസിന് താഴെയുള്ളവരെ ബലാത്സംഗം ചെയ്താല്‍ പരമാവധി വധശിക്ഷയും 12 നും 16 നുമിടയിലുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരാവധി ജീവപര്യന്തം ശിക്ഷയും ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.