India യിൽ Covid Vaccine എത്തുക്കുമെന്ന് അമേരിക്ക; പിന്തുണയ്ക്ക് നന്ദി അറിയിച്ച് PM Modi
ആഗോള തലത്തിൽ വാക്‌സിൻ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയോട് അനുബന്ധിച്ചാണ് ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്നത്.
New Delhi: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ (Covid Vaccine) എത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഉറപ്പ് നൽകി. ആഗോള തലത്തിൽ വാക്‌സിൻ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയോട് അനുബന്ധിച്ചാണ് ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്നത്. ആദ്യം 25 മില്യൺ വാക്‌സിൻ ഡോസുകളാണ് അമേരിക്ക വിവിധ രാജ്യങ്ങളിലേക്കായി കയറ്റി അയക്കുന്നത്.
ഇന്ന് പ്രധാന മന്ത്രിയുമായി (Prime Minister) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് ഈ വിവരം അറിയിച്ചത്. കമല ഹാരിസുമായി സംസാരിച്ചതിന് തുടർന്ന് പ്രധാന മന്ത്രി അമേരിക്കയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് ട്വിറ്ററിൽ സന്ദേശവും പങ്ക് വെച്ചു.
മെക്സിക്കോയിലെ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് വാക്‌സിൻ എത്തിക്കുന്നതിന് കുറിച്ച് സംസാരിച്ചു.
യുഎസ് (US) ഗവണ്മെന്റ് ജൂൺ അവസാനത്തോടെ വിവിധ രാജ്യങ്ങൾക്കായി 80 മില്യൺ വാക്‌സിനുകൾ എത്തിക്കാനാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ മെക്സിക്കോ, ഗൗട്ടമല തുടങ്ങിയ സ്ഥലങ്ങളിലേക്കും അമേരിക്ക വാക്‌സിൻ എത്തിക്കും.
കമല ഹാരിസ് 4 രാജ്യങ്ങളുടെ നേതാക്കളോട് സംസാരിച്ചെന്നും ഈ നാല് രാജയങ്ങളും കോവിഡ് പ്രതിസന്ധി സമയത്ത് ഒന്നിച്ച് നിന്ന് പൊരുതാൻ സന്നദ്ധത് പ്രകടിപ്പിച്ചതായും നന്ദി അറിയിച്ചതായും അമേരിക്കയുടെ ചീഫ് അഡ്വൈസറും, വക്താവുമായ സിമോൺ സാന്ഡേഴ്സ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...