തിരുവനന്തപുരം: Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍... BPCL പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.
ചെന്നൈയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) കേരളത്തില്‍ എത്തുക. BPCL പ്ലാന്റ് ഉദ്ഘാടനത്തിന് ശേഷം കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഞായറാഴ്ച ബിജെപിയുടെ കോർകമ്മിറ്റി നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.