കന്നഡ എഴുത്തുകാരൻ കെ. വീരഭദ്രപ്പയ്ക്ക് വധഭീഷണി; സംരക്ഷണം ശക്തമാക്കി പോലീസ്
വീരഭദ്രയെ രണ്ടുവർഷത്തിനിടെ കൊല്ലുമെന്ന ഭീഷണിയുള്ള 13 കത്തുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഏതാനും ദിവസം മുൻപാണ് വീരഭദ്രയ്ക്ക് പതിമൂന്നാമത്തെ കത്ത് ലഭിച്ചത്
ബെംഗളൂരു: കന്നഡ എഴുത്തുകാരൻ കെ. വീരഭദ്രപ്പയ്ക്ക് വധഭീഷണി കത്തുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ഈ ബുധനാഴ്ച മുതൽ ഒരു പോലീസുകാരനെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചതായി വിജയനഗര ജില്ലാ പോലീസ് വ്യക്തമാക്കി.
വീരഭദ്രയെ രണ്ടുവർഷത്തിനിടെ കൊല്ലുമെന്ന ഭീഷണിയുള്ള 13 കത്തുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഏതാനും ദിവസം മുൻപാണ് വീരഭദ്രയ്ക്ക് പതിമൂന്നാമത്തെ കത്ത് ലഭിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. ഇതിനിടയിൽ ഭീഷണിക്കത്ത് അയച്ചെതെന്ന് സംശയിക്കുന്ന ഒരാൾ പോലീസിന്റെ നിരീക്ഷണത്തിലുണ്ട്. ഇയാളുടെ കൈയക്ഷരം ഫൊറൻസിക് ലാബിൽ പരിശോധിച്ചുവരികയാണ്.
ഹിജാബ് നിരോധനം ഉൾപ്പെടെയുള്ള മുൻ സർക്കാരിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചിരുന്ന ഒരു എഴുത്തുകാരനാണ് കുംവീ എന്നറിയപ്പെടുന്ന കെ. വീരഭദ്രപ്പ. മാത്രമല്ല മതേതരത്വത്തിനും ഭരണഘടനയ്ക്കും ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ സാഹിത്യ അക്കാദമി പ്രതികരിക്കുന്നില്ലെന്നാരോപിച്ച് അക്കാദമി പുരസ്കാരവും അദ്ദേഹം തിരിച്ചു നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. താൻ ഹിന്ദുവല്ലെന്നും ലിംഗായത്താണെന്നുമുള്ള വീരഭദ്രപ്പയുടെ പ്രസ്താവനയും സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...