ന്യുഡൽഹി:  കാർഗിൽ ദിനത്തിൽ മാതൃകയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.  ഇന്നേ ദിവസം അദ്ദേഹം തന്റെ സമ്പാദ്യത്തിൽ നിന്നും 20 ലക്ഷം രൂപയാണ് സൈനിക ആശുപത്രിയ്ക്ക് വേണ്ടി സംഭാവന ചെയ്തത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

കാർഗിൽ യുദ്ധത്തിൽ ധീരമായി പോരാടുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത സൈനികർക്ക് ആദരാഞ്ജലിയായി ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് 20 ലക്ഷം രൂപയുടെ ചെക്ക് ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ (റിസർച്ച് ആൻഡ് റഫറൽ) സമർപ്പിച്ചു. COVID-19 പാൻഡെമിക്കിനെ ഫലപ്രദമായി നേരിടാൻ ഇത് ഡോക്ടർമാരെയും പാരാമെഡിക്കുകളെയും സഹായിക്കുവാൻ വേണ്ട ഉപകരണങ്ങൾ വാങ്ങാൻ വേണ്ടിയാണ്.  


Also read:ജീവിതത്തിൽ രാജ്യസമർപ്പണമെന്ന നിലയിൽ കാണുന്നത് ആ നിമിഷം: സുരേഷ് ഗോപി 


രാഷ്ട്രപതിയും ഭാര്യയും ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ വച്ചാണ് തുക സൈന്യത്തിന് കൈമാറിയത്.  ഇക്കാര്യം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ട്വിറ്റര്‍ കുറുപ്പില്‍ പങ്കുവെച്ചിട്ടുണ്ട് .  സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ പ്രസിഡന്റിന്റെ ഈ പ്രവൃത്തി കരസേനയിലെ മുൻ‌നിര കോവിഡ് യോദ്ധാക്കളുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  


രാഷ്ട്രപതിയുടെ പ്രവൃത്തി ഒരു വലിയ സന്ദേശവും പ്രചോദനവുമാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ നിരവധി വ്യക്തികളേയും സംഘടനകളേയും സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്നും രാഷ്ട്രപതി ഭവന്‍ പുടത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 


Also read: MannKiBaat: കാർഗിൽ വിജയം പ്രചോദനം, കോറോണ പോരാട്ടം മറ്റൊരു യുദ്ധം 


ഇന്ത്യയിലെ മികച്ച സംവിധാനമുള്ള ആരോഗ്യകേന്ദ്രമാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രി. കാര്‍ഗില്‍ യുദ്ധത്തിലെ പോരാട്ടത്തില്‍ യുദ്ധ സേവാ മെഡല്‍ നേടിയ മേജര്‍. ജനറല്‍. ശരത് ചന്ദ്ര ദാസിനാണ് ഗവേഷണകേന്ദ്രം കൂടിയായ സൈനിക ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്.