ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 21 വർഷം പൂർത്തിയായി. 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്. കാർഗിൽ യുദ്ധത്തിന്റെയും ധീര സൈനികരുടേയും ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി.
Also read: MannKiBaat: കാർഗിൽ വിജയം പ്രചോദനം, കോറോണ പോരാട്ടം മറ്റൊരു യുദ്ധം
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാർഗിൽ യുദ്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്. വീരമൃത്യു വരിച്ച തൃപ്പുണ്ണിത്തുറയിലെ ലെഫ്. കേണൽ വിശ്വനാഥന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അന്തിമ സംസ്കാരത്തിൽ പങ്കെടുത്തതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു 1999 ൽ കാർഗിൽ യുദ്ധസമയത്ത് താൻ 'വാഴുന്നോർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നുവെന്നും സംവിധായകൻ ജോഷിയുടെ അനുവാദ പ്രകാരം വീരമൃത്യു വരിച്ച തൃപ്പുണ്ണിത്തുറയിലെ ലെഫ്. കേണൽ വിശ്വനാഥന്റെ വീട്ടിലെത്തിയെന്നും. അവിടെയെത്തിയ താൻ കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന അവസാന നിമിഷത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ രാജ്യസമർപ്പണമെന്ന നിലയിൽ താൻ കാണുന്നത് ആ നമിഷമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാർഗിലിൽ ജീവത്യാഗം ചെയ്ത ജെറി, അതിനു ശേഷം കേണൽ നിരഞ്ജൻ, സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ മരണമടഞ്ഞ സുധീഷ് ഇവരുടെയെല്ലാം കുടുംബത്തിനൊപ്പം ചേർന്നു നിൽക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Also read: ചരിത്രം കുറിച്ച് സുശാന്തിന്റെ 'Dil Bechara'
ഒരു കാലത്തും ഇന്ത്യ ഒരു രാജ്യത്തിലേക്കും നുഴഞ്ഞ് കയറാൻ ശ്രമിച്ചിട്ടില്ലയെന്നും എന്നാൽ ഇങ്ങോട്ടു വന്നാൽ വെറുതെ ഇരിക്കയില്ലയെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന് വേണ്ടിയെ ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുള്ളൂ പക്ഷേ സമാധാനത്തിന് വേണ്ടി യാചിക്കില്ലയെന്നും അദ്ദേഹ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്തുള്ള നുഴഞ്ഞു കയറ്റശ്രമത്തെ വളരെ മര്യാദയോടെയാണ് നമ്മൾ തടഞ്ഞത്. ആ മര്യാദ ലോകം വാഴ്ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.