ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ 5നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9ന് വോട്ടെണ്ണല്‍ നടക്കും. 15 നിയമസഭ മണ്ടലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവംബര്‍ 11 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.


അതേസമയം, കർണാടകത്തിലെ അയോഗ്യ എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നവംബർ 13ന് പരിഗണിക്കും. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് ശനിയാഴ്ചയാണ് അയോഗ്യരാക്കിയ 17 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. 
ഡിസംബർ അഞ്ചിനാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.


മുന്‍പ്, ഒക്ടോബർ 21നാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ 17 അയോഗ്യ എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാൻ നിർദേശിച്ചത്. തുടർന്നാണ് തിരഞ്ഞെടുപ്പ് ഡിസംബർ 5ലേക്ക് മാറ്റിയത്. 


എന്നാല്‍, ആർആർ നഗര്‍, മസ്കി എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 


കേസ് തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.