രാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. എക്സിറ്റ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അനുകൂലമായ വിധിയായിരിക്കും തിരഞ്ഞെടുപ്പ് നല്‍കുകയെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലമാണ് മൈസൂറിലെ വരുണ. കാരണം ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത് കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുടെ പുത്രന്മാരാണ്.


ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രനും സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുമാണ്‌ വരുണ മണ്ഡലത്തില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവില്‍ വരുണ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മകന് വേണ്ടി ആ സീറ്റ് നല്‍കി അദ്ദേഹം ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് തീരുമാനം.


മക്കള്‍ക്ക് വേണ്ടി സിദ്ധരാമയ്യയും യെദ്യൂരപ്പയും പ്രചാരണത്തിനിറങ്ങുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല, ഇരു പാര്‍ട്ടിയുടേയും ദേശീയ നേതാക്കളും കളത്തിലിറങ്ങും. ഇതോടെ വരുണ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പാണ്.